Connect with us

Hi, what are you looking for?

Latest News

ആദ്യമായി സിനിമയിലെത്തിയ അനുഭവം തുറന്ന് പറഞ്ഞ് ഇര്‍ഷാദ് അലി

മലയാള സിനിമാ രംഗത്ത് ചുരുക്കം ചില സിനിമളിലെ പോലീസ് കഥാപാത്രങ്ങൾ കൊണ്ട് വളരെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ഇര്‍ഷാദ് അലി.വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അഭിനയ രംഗത്ത് തന്റേതായ സ്ഥാനം  നേടി എടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ഇപ്പോൾ താരം പങ്ക് വെക്കുന്ന അനുഭവങ്ങ ൾ എന്തെന്നാൽ  സിനിമാ ജീവിതത്തിലേക്ക് പ്രവേശിച്ച സമയത്തെ വളരെ മനോഹര മുഹൂര്‍ത്തങ്ങളെ കുറിച്ചാണ്. അത് പോലെ തന്നെ അഭിനയ ജീവിതത്തി ലേക്ക്  വരുന്ന വഴികളിലെ യാത്രകൾ വളരെ പ്രയാസം നിറഞ്ഞതായിരുന്നുവെന്ന് ഇര്‍ഷാദ്  പറയുന്നു. മുകേഷ് കേന്ദ്ര കഥാപാത്രമായിയെത്തി  1995 ല്‍ റിലീസ് ചെയ്ത പാര്‍വതി പരിണയം എന്ന ചിത്രത്തിലൂടെയായിരുന്നു ഇര്‍ഷാദിന്റെ അഭിനയത്തിന്റെ ആരംഭം.

Irshad Ali cinema

Irshad Ali cinema

ഇര്‍ഷാദിന്റെ വാക്കുകൾ  ഇങ്ങനെ…..

തൊണ്ണൂറുകളുടെ പകുതി, ഞാനന്ന് കുന്നംകുളം കെആര്‍എസ് പാര്‍സല്‍ സര്‍വീസില്‍ മൂന്നക്ക ശമ്പളം വാങ്ങിക്കുന്ന ക്ലര്‍ക്ക്. ഭാവന, ബൈജു, താവൂസ്…ഓഫിസ് വിട്ട് ഇറങ്ങുമ്പോൾ ബാബു കാത്ത് നില്‍ക്കുന്നുണ്ടാകും, ഇന്ന് എങ്ങോട്ട് എന്ന ചോദ്യവുമായി. എത്ര ബോറാണെന്ന് പറഞ്ഞാലും, ബോക്സ്‌ഓഫിസില്‍ എട്ടു നിലയില്‍ പൊട്ടി എന്ന് കേട്ടാലും, എന്താണ് ആ സിനിമയുടെ കുഴപ്പം അത് കണ്ടു പിടിക്കണമല്ലോ എന്ന കാര്യത്തില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും ഒരേ അഭിപ്രായം ആയിരുന്നു.

Irshad Ali3

Irshad Ali3

കേച്ചേരി കംബര , ഗുരുവായൂര്‍ നാടകവീട്, ഒരു പ്രമുഖ പാർട്ടിയ്ക്ക്  വേണ്ടിയുള്ള തെരുവ് നാടകങ്ങള്‍, ചെറുതല്ലാത്ത എന്റെ ഒരു നാടക ജീവിത്തിന് ഏകദേശം തിരശീല വീണ് കഴിഞ്ഞിരുന്നു. കൂടെ അഭിനയിച്ചിരുന്ന ഒട്ടുമിക്ക അഭിനേതാകളും, പ്രാരാബ്ധങ്ങളുടെ മാറാപ്പെടുത്ത് വിദേശങ്ങളിലേക്ക് പലായനം ചെയ്തു കഴിഞ്ഞിരുന്നു. അന്ന് ഒരു ശരാശരി കേച്ചേരിക്കാരന്‍ സ്വപ്നം കാണുന്ന ഏറ്റവും വലിയ ജോലി ഗള്‍ഫു‌കാരന്‍ ആവുക എന്നതാണ്…അസീമും, സുലൈമാനും ഷണ്മുഖനും,സൈഫുവും കലാ ജീവിതത്തിന് കര്‍ട്ടനിട്ട് മണലാരണ്യത്തിലേക്ക്… (അസീം ജമാല്‍ ഇപ്പോള്‍ സിനിമയില്‍ സജീവം ).

Irshad Ali2

Irshad Ali2

കംബരക്ക് വേണ്ടി അവസാനം കളിച്ച നാടകം “ദ്വീപ് “ആയിരുന്നു. പ്രബലന്‍ വേലൂര്‍ ചെയ്ത നാടകത്തില്‍ പ്രേമനും ഞാനും മാത്രമായിരുന്നു അഭിനേതാക്കള്‍.എല്ലാ കാലത്തുമെന്നപോലെ മുഖ്യ സംഘാടകനായും, എന്തിനും ഏതിനും ഓടി നടക്കാനും ജയേട്ടന്‍ കൂടെത്തന്നെ ഉണ്ടായിരുന്നു. ഹാഫ്ഡേ ലീവ് എടുത്തും ജോലി കഴിഞ്ഞുള്ള സമയത്തു മായിരുന്നു ഹേഴ്സല്‍ ക്യാമ്പ്. ദ്വീപിന്റെ അവതണം മികച്ച രീതിയില്‍ തന്നെ നടന്നു, നല്ല അഭിപ്രായവും കിട്ടി.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...