എല്ലാം സിനിമാ പ്രേഷകരുടെയും പ്രിയങ്കരിയായ നടിയാണ് നിക്കി ഗല്‍റാണി. താരം കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷമുണ്ടായ അനുഭവം പറയുകയാണ് ഇപ്പോൾ. നിക്കി തന്നെയാണ് ഈ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് പങ്ക് വെച്ചത്. വാക്‌സിൻ എടുക്കുന്ന ആ സമയത്ത് സൂചി ഭയങ്കര പേടിയായിരുന്നെങ്കിലും പിന്നീട് വാക്‌സിന്‍ എടുത്തുവെന്ന് നിക്കി ഗല്‍റാണി പറഞ്ഞു. അതെ പോലെ എല്ലാവരും വളരെ നിർബദ്ധമായും വാക്‌സിന്‍ എടുക്കണമെന്ന് നിക്കി നിര്‍ദ്ദേശം നൽകി.
ആദ്യത്തെ വാക്‌സിന്‍ ഞാൻ സ്വീകരിച്ചു. ആ സന്ദർഭത്തിൽ സൂചി എനിക്ക് ഭയങ്കര പേടിയായിരുന്നു. പക്ഷെ നല്ലൊരു കാര്യം എന്തെന്നാൽ ഞാനും എന്റെ കുടുംബവും വാക്‌സിൻ എടുത്തതിൽ അതിയായ സന്തോഷമുണ്ട്. എനിക്ക് നല്ലവണ്ണമറിയാം വാക്‌സിൻ സ്വീകരിക്കേണ്ട സ്ഥലം കണ്ടെത്തുക വളരെ പ്രയാസമാണെന്ന്. എന്നാൽ ദയവ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുകയും, നിങ്ങളുടെ സമീപ പ്രദേശത്ത് എവിടെയാണ് ലഭിയ്ക്കുന്നത് എന്നും അന്വേഷിച്ച് വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്യണം എന്ന് നിക്കി ഗല്‍റാണി പറയുന്നു’.
View this post on Instagram
കോവിഡ് വൈറസ് ആരംഭത്തിൽ തന്നെ ബാധിച്ച നായികമാരില്‍ ഒരാളാണ് നിക്കി ഗല്‍റാണി. കോവിഡ് നടിയ്ക്ക് ബാധിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ചെറിയ ചില രോഗ ലക്ഷണങ്ങള്‍ മാത്രമേ നടിയ്ക്ക് ഉണ്ടായിരുന്നുള്ളൂ. രോഗം വന്ന ശേഷം നടി ആരാധകര്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. വൈറസ് ബാധ ഏറ്റാല്‍ ഭയപ്പെടരുത്.. ചെറിയ ചില ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ ടെസ്റ്റ് ചെയ്യുകയും ചികിത്സയ്ക്ക് വിധേയരാകുകയും ചെയ്യണം എന്നാണ് നിക്കി പറഞ്ഞത്.