മലയാള സിനിമാലോകത്ത് കെട്ട്യോളാണെന്റെ മലാഖ എന്ന സൂപ്പർ ചിത്രത്തിലൂടെ വളരെയധികം ശ്രദ്ധിക്കപ്പെട്ട താരമാണ് സ്മിനു സിജോ.അതെ പോലെ തന്നെ പ്രേഷകർ ഏറ്റെടുത്ത നായാട്ട്, ഓപ്പറേഷന് ജാവ, സുനാമി എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനം വളരെ ശ്രദ്ധിക്കപ്പെട്ടു. സ്മിനു അഭിനയലോകത്ത് എത്തിയത് റോഷന് ആന്‍ഡ്രൂസ് ചിത്രം സ്കൂള്‍ ബസിലൂടെയാണ്.അഭിനയ ലോകത്തിലേക്കെത്തുമ്പോൾ ഭാവിയില്‍ ഇത്രയും സിനിമകള്‍ ചെയ്യാന്‍ സാധിക്കുമെന്ന് താന്‍ ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സ്മിനു പറയുന്നു.
‘കൂടുതല്‍ കഥാപാത്രങ്ങള്‍ ലഭിക്കുന്നത് കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷമാണ്. ആദ്യ സിനിമ കഴിയുമ്പോൾ ഇങ്ങനെയൊന്നും ആകുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ല. അഭിനയമൊന്നും എനിക്ക് അത്ര വശമില്ലായിരുന്നു. ആദ്യ സിനിമ മുതലേ എല്ലാവരും എനിക്ക് വലിയ പിന്തുണ നല്കി. ഒരു ആര്‍ട്ടിസ്റ്റ് ആണെന്ന് തോന്നുന്നത് തന്നെ നിങ്ങള്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളെ പ്രശംസിക്കുന്നത് കേള്‍ക്കുമ്പോഴാണ്. ഇങ്ങനെ അഭിമുഖത്തിനൊക്കെ വിളിക്കുമ്പോൾ എനിക്ക് ആദ്യം മടി തോന്നാറുണ്ട്. അയ്യോ, ഞാന്‍ അതിനൊക്കെ ഉള്ളതുണ്ടോ എന്നാണ് മനസില്‍ തോന്നും,’ ഒരു പ്രമുഖ മലയാളം മാധ്യമത്തിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സ്മിനു വ്യക്തമാക്കി. താന്‍ കലപിലാ സംസാരിക്കുന്ന സ്വഭാവക്കാരിയാണെന്നും സിനിമയില്‍ എത്തിയ ശേഷമാണ് അക്കാര്യത്തില്‍ അല്‍പ്പമെങ്കിലും കുറവ് വന്നതെന്നും സ്മിനു പറഞ്ഞു.