Connect with us

Hi, what are you looking for?

Latest News

താരങ്ങളെ അറിയാം എന്നാൽ അവരുടെ ജീവിതം അറിയണമെന്നില്ല, അനുഭവം പറഞ്ഞ് തമന്ന

സിനിമാ പ്രേക്ഷകർക്ക് ഒരേ പോലെ പ്രിയപ്പെട്ട താരസുന്ദരിയാണ് തമന്ന. ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരത്തിനെ മലയാളികൾക്കും ഇഷ്‍ടമാണ് .  സോഷ്യല്‍ മീഡിയയിലും തമന്ന വളരെ സജീവമാണ്.അതെ പോലെ തമന്ന പങ്കുവെയ്ക്കാറുളള പോസ്റ്റുകള്‍ മിക്കതും വളരെ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോൾ കോവിഡ് മഹാമാരിയുടെ  രണ്ടാം തരംഗത്തിലൂടെ കടന്ന് പോകുന്ന ഈ പ്രത്യേക  സാഹചര്യത്തിൽ മറ്റുള്ളവരെ പോലെ തന്നെ വളരെയധികം സമ്മര്‍ദ്ദത്തിലാണ് സിനിമ താരങ്ങളും എന്ന് വ്യക്തമാക്കുകയാണ് തമന്ന. ആളുകൾക്ക്  സിനിമയിലുള്ള താരങ്ങളെ അറിയു, എന്നാൽ  അവരുടെ യഥാര്‍ത്ഥ ജീവതം എന്താണെന്ന് അറിയില്ലയെന്ന്  ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ പ്രത്യേക  അഭിമുഖത്തില്‍ തമന്ന വ്യക്തമാക്കുന്നു.

thamanna

thamanna

thamanna3

thamanna3

താരത്തിന്റെ വാക്കുകൾ ഇങ്ങനെ……

‘കോവിഡിന്റെ ഈ  രണ്ടാം വരവിൽ  താരങ്ങള്‍ക്ക് മീതെ ഒരു പ്രത്യേക സമ്മര്‍ദ്ദമാണുള്ളത് . പ്രതിസന്ധിയില്‍ ആയവരെ സഹായിക്കുന്നതിനെ കുറിച്ച്‌ എനിക്ക് സംസാരിക്കാന്‍ താത്പര്യമില്ല. അതിന്റെതായ ഒരു  ആവശ്യവും ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ ആളുകളെ സഹായിക്കുന്നതില്‍ സഹായിക്കുന്നുണ്ടെങ്കില്‍ എന്തിനാണ് അത് എല്ലാവരെയും അറിയിക്കുന്നത്. പിന്നെ ആളുകളുടെ വിചാരം താരങ്ങളുടെ കയ്യില്‍ ഒരുപാട് പൈസയുണ്ടെന്നാണ്. അങ്ങനെ ഒന്നുമില്ല, അവരും എല്ലാവരെയും പോലെ തന്നെയാണ്. സഹായിക്കുക എന്നത് താരങ്ങള്‍ നിര്‍ബന്ധമായി ചെയ്യേണ്ടതാണെന്ന് പറയുന്നു. യഥാര്‍ത്ഥത്തില്‍ ആളുകള്‍ക്ക് സിനിമയിലുള്ള താരങ്ങളെ അറിയു, അവരുടെ ജീവതം എന്താണെന്ന് അറിയില്ല’- തമന്ന പറഞ്ഞു.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...