തമിഴ്-തെലുങ്ക് സിനിമാ മേഖലയിൽ ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് തമന്ന ഭാട്യ. 2005 വർഷത്തിൽ അഭിനയലോകത്തിലേക്കെത്തിയ താരം നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ വലിയ സ്ഥാനം നേടി.അത് കൊണ്ട് തന്നെ കേരളത്തിൽ ഉൾപ്പെടെ താരത്തിന് ആരാധകരാണ്.
ഇപ്പോളിതാ താരം വ്യക്തമാക്കുന്നത് എന്തെന്നാൽ നിരവധി സിനിമകളില്‍ അഭിനയിക്കണം എന്നത് തന്റെ ലക്ഷ്യമായിരുന്നില്ലെന്നാണ്. അതെ പോലെ ചെയ്യുന്ന സിനിമകള്‍ എണ്ണത്തില്‍ വളരെ കുറവാണെങ്കിലും തന്റെ കഥാപാത്രത്തിന് ഒരു പ്രാധാന്യം ഉണ്ടാവണം എന്നതായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും അതിനനുസരിച്ചാണ് കഥാപാത്രങ്ങളെയും കഥയെയും സെലക്ട് ചെയ്തിരുന്നതെന്നും തമന്ന പറഞ്ഞു.വളരെ കൃത്യമായി തന്നെ ആലോചിച്ചാണ് തീരുമാനങ്ങൾ പോലും എടുത്തിരുന്നത്.
വളരെ കഠിനാധ്വാനിയായ ഒരു അച്ഛന്റെ മകളാണ് താനെന്നും ശക്തമായ കഠിനാധ്വാനത്തിന് നിശ്ചയമായും ഫലം കിട്ടുമെന്ന് അച്ഛന്റെ അനുഭവത്തില്‍ നിന്ന് മനസിലാക്കിയിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു. “അതേപോലെ തന്നെ പണം ഉണ്ടാക്കാനുള്ള ഒരു ഉപാധിയായും ഞാന്‍ സിനിമയെ കണ്ടിട്ടില്ല. ഞാന്‍ വളരെയധികം ഇഷ്ടപ്പെട്ടു ചെയ്യുന്ന ഒരു പ്രൊഫഷനാണ് സിനിമ. അതിനാലാണ് 2005-ല്‍ തുടങ്ങിയ എന്റെ സിനിമാ ജീവിതം ഇപ്പോഴും തുടരാന്‍ സാധിക്കുന്നതെന്ന് തമന്ന വ്യക്തമാക്കി.