Connect with us

Hi, what are you looking for?

Latest News

മരക്കാറിന് ലഭിച്ച ദേശീയ അവാര്‍ഡ് രണ്ട് സംവിധായകര്‍ക്കായി ഞാൻ സമര്‍പ്പിക്കുന്നു, പ്രിയദർശൻ

മലയാള സിനിമാ രംഗത്തിലെ ഏറ്റവും മികച്ച സംവിധായകന്‍ പ്രിയദര്‍ശന്‍ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ  ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ’ത്തിന് ലഭിച്ച മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് രണ്ട് സംവിധായകര്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞിരിക്കുകയാണ്. അതെ പോലെ ‘ഷോലെ’ ഉള്‍പ്പെടെയുള്ള സിനിമകൾ തയ്യാറാക്കിയ രമേഷ് സിപ്പിയും’ലോറന്‍സ് ഓഫ് അറേബ്യ’ ഉൾപ്പെടെ ബിഗ് കാന്‍വാസ് ചിത്രങ്ങള്‍ ഒരുക്കിയ ബ്രിട്ടീഷ് സംവിധായകന്‍ ഡേവിഡ് ലീനുമാണ് ആ രണ്ടുപേരെന്ന് പ്രിയദര്‍ശന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി…

markkar

markkar

‘ഷോലെ ഒരുക്കിയ രമേഷ് സിപ്പിക്കും വലിയ ഫ്രെയിമുകള്‍ എങ്ങനെ ചിത്രീകരിക്കാമെന്ന് എന്നെ പഠിപ്പിച്ച മാസ്റ്റര്‍ ഡയറക്ടര്‍ ഡേവിഡ് ലീനിനുമായി മരക്കാര്‍- അറബിക്കടലിന്‍റെ സിംഹത്തിന് എനിക്കു ലഭിച്ച മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഞാന്‍ സമര്‍പ്പിക്കുന്നു’, ഇരുവരുടെയും ചിത്രങ്ങള്‍ക്കൊപ്പം പ്രിയന്‍ കുറിച്ചു.മികച്ച ചിത്രത്തിനൊപ്പം മറ്റു രണ്ട് വിഭാഗങ്ങളിലും മരക്കാര്‍ പുരസ്‍കൃതമായിരുന്നു. വസ്ത്രാലങ്കാരത്തിനും സ്പെഷല്‍ എഫക്റ്റ്സിനുമുള്ള പുരസ്‍കാരങ്ങള്‍ ആയിരുന്നു അവ.

Mohanlal

Mohanlal

പ്രിയദര്‍ശന്‍റെ മകന്‍ സിദ്ധാര്‍ഥി പ്രിയദര്‍ശന്‍ തന്നെയാണ് മരക്കാരിന്‍റെ സ്പെഷല്‍ എഫക്റ്റ്സ് മേല്‍നോട്ടം നിര്‍വ്വഹിച്ചതും.സൂപ്പർ സ്റ്റാർ  മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ 100 കോടി ബജറ്റ് ചിത്രമാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...