മലയാളികൾക്ക് ചില സിനിമയുടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും വളരെ കുറഞ്ഞ കാലയളവ് കൊണ്ട് പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് സാധിക വേണുഗോപാൽ. ജനശ്രദ്ധ നേടിയ വളരെ മികച്ച ഒരു മോഡൽ കൂടിയാണ് താരം. അതെ പോലെ താരത്തിന്റെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പക്ഷെ വളരെ രൂക്ഷമായ പരിഹാസ കമന്റുകളുമായി എത്തിയവര്‍ക്കെല്ലാം തകർപ്പൻ മറുപടികള്‍ സാധിക നല്‍കിയിരുന്നു. ഇപ്പോളിതാ വിവാഹ മോചനത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തുകയാണ് സാധിക.
സാധിക വേണുഗോപാലും ബിബിന്‍ മനാരിയും തമ്മിലുള്ള വിവാഹം നടന്നത് 2015ലാണ് . എന്നാൽ അധികം താമസിക്കാതെ പിന്നീട് വിവാഹമോചനം നേടുകയായിരുന്നു. താരം പറഞ്ഞത് എന്തെന്നാൽ വിവാഹ മോചനം ശരിയ്ക്കും തന്‌റെ ആവശ്യമായിരുന്നു എന്നാണ്. ‘ഭര്‍ത്താവിന്‌റെ ഭാഗത്തുനിന്ന് വന്ന അഭിപ്രായമല്ല. ഓരോ നിമിഷം കൊണ്ടും ചേർന്ന് പോകാൻ കഴിയാത്ത ഒരു ബന്ധം. അത് ഇപ്പോൾ എന്ത് തന്നെയായാലും എറ്റവും ഭംഗിയില്‍ നില്‍ക്കുമ്പോൾ അവസാനിപ്പിക്കുകയാണ് വേണ്ടത്.അതെ പോലെ അത് വീണ്ടും വഷളാക്കി കൊണ്ടുപോയാല്‍ പരസ്പരം വലിയ ശത്രുക്കളായി മാറും, അങ്ങനെ ചെയ്യുന്നതിനോട് താല്‍പര്യം ഇല്ലാത്തതിനാല്‍ വിവാഹ മോചനം ആവശ്യപ്പെട്ടു’, സാധിക പറഞ്ഞു. രണ്ട് പേരുടെയും ജാതകം ശരിക്കും ചേരില്ല. എന്നാല്‍ അത് അറിയാവുന്നത് കൊണ്ട് തന്നെ ജാതകം നോക്കാതെയാണ് വിവാഹം കഴിച്ചത്.
ആ സമയത്ത് ജാതകം നോക്കാത്തത് കൊണ്ട് നിശ്ചയം നടത്തിയിട്ടില്ല. താലികെട്ടലും ചടങ്ങുകളും എല്ലാം ഉണ്ടായിരുന്നു.ഒരാൾ അയാളുടെ വീട്ടുകാരെയും വീടും ഉപേക്ഷിച്ച് അടുത്ത് വന്ന് നില്‍ക്കുമ്പോൾ അയാളുടെ അറ്റന്‍ഷന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല. അത് കിട്ടാതെ വന്നപ്പോള്‍ പല തവണ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് ഈ ബന്ധം അധികം മുന്നോട്ട് പോവും എന്ന് എനിക്ക് തോന്നുന്നില്ല എന്ന്. പലവണ സംസാരിച്ചിട്ടും മാറ്റങ്ങളൊന്നും വന്നില്ല. തുടര്‍ന്ന് ഒരു ഘട്ടം എത്തിയപ്പോള്‍ എനിക്ക് തീരെ യോജിക്കാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോള്‍ വേര്‍പിരിയുന്നത് തന്നെയാണ് നല്ലതെന്ന് തോന്നി. സാധിക അഭിമുഖത്തില്‍ പറഞ്ഞു.