Connect with us

Hi, what are you looking for?

Latest News

ആ ഒരു കാരണത്താൽ ശ്രീ വിദ്യയുടെ കൂടെ അഭിനയിക്കാൻ മടി തോന്നി, തുറന്ന് പറഞ്ഞ് പ്രേം പ്രകാശ്‌

മലയാള സിനിമാ ലോകത്ത് നല്ലൊരു നിര്‍മ്മാതാവ് എന്ന നിലയിലും അതെ പോലെ തന്നെ വളരെ മികച്ച നടനെന്ന നിലയിലും ഏറെ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള പ്രേം പ്രകാശ്‌ ടി.വി സീരിയല്‍ മേഖലയിൽ  തന്നെ സൂപ്പര്‍ താരമാക്കി മാറ്റിയ വ്യക്തിയെക്കുറിച്ച്‌ മനസ്സ്  തുറന്നു സംസാരിക്കുകയാണ്. ആ ഒരു സമയത്ത് കെ.കെ രാജീവിന്റെ സീരിയലുകളില്‍ ശ്രീവിദ്യയുടെ ഭര്‍ത്താവായി അഭിനയിക്കണമെന്ന് അറിഞ്ഞപ്പോള്‍ തനിക്ക് വലിയ രീതിയിൽ  ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും ടെന്‍ഷന്‍ ഉണ്ടായ കാരണത്തെക്കുറിച്ചും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ പ്രേം പ്രകാശ്‌ വ്യക്തമാക്കി.

sree-vidya.new1

sree-vidya.new1

‘എന്നെ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് നടനെന്ന നിലയില്‍ നന്നായി അവതരിപ്പിച്ചിട്ടുള്ള സംവിധായകനാണ് കെ.കെ രാജീവ്‌. ‘സ്വപ്നം’, ‘അവിചാരിതം’ തുടങ്ങിയ സീരിയലുകളിലൂടെയാണ് ഞാന്‍ ടെലിവിഷന്‍ രംഗത്ത് വരുന്നത്. ‘സ്വപ്നം’ എന്ന സീരിയലില്‍ ശ്രീവിദ്യയുടെ ഭര്‍ത്താവായി അഭിനയിക്കാന്‍ എനിക്ക് മടിയുണ്ടായിരുന്നു. കാരണം അവര്‍ എത്രയോ വലിയ സൂപ്പര്‍ താരങ്ങളുടെ നായികയായും, അമ്മയായുമൊക്കെ അഭിനയിച്ച ടോപ്‌ ഹീറോയിനാണ്.

sree-vidya.new

sree-vidya.new

എന്നെ പോലെ ഒരു നടന്‍ അവരുടെ കൂടെ ഭര്‍ത്താവായി അഭിനയിക്കുക എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ലായിരുന്നു  അതെ പോലെ സീരിയലിന്റെ ആദ്യ ദിവസം ഞാന്‍ ലൊക്കേഷനില്‍ വന്നപ്പോള്‍ കെ കെ രാജീവിനോട്‌ ഞാന്‍ പറഞ്ഞത് ഒരേയൊരു കാര്യം മാത്രമാണ്. ‘നന്നായാല്‍ മാത്രം എന്നെ വച്ച്‌ മുന്നോട്ട് പോയാല്‍ മതി, എന്റെ അഭിനയം മോശമാണേല്‍ ആരോടും അത് പറയാതെ എന്നോട് വന്നു കാര്യം പറഞ്ഞാല്‍ ഞാന്‍ വൈകുന്നേരം തന്നെ ഇവിടുന്നു പൊയ്ക്കോളാം’. പക്ഷേ ശ്രീവിദ്യക്കൊപ്പം ചെയ്ത രണ്ടു സീരിയലുകളും സൂപ്പര്‍ ഹിറ്റായി. ദമ്ബതികള്‍ എന്ന നിലയില്‍ സീരിയലിലെ ഞങ്ങളുടെ കോമ്പി നേഷന്‍ ആസ്വാദകർക്ക് ഇഷ്ടമാകുകയും ചെയ്തു’.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...