ബിഗ് ബോസ് സീസൺ രണ്ടിലെ ഇമോഷണൽ മത്സരാര്ഥികളിൽ ഒരാൾ ആയിരുന്നു ദയ അശ്വതി. ഷോയിൽ എത്തും മുൻപേ തന്നെ സോഷ്യൽ മീഡിറ്റിയിലൂടെ പ്രേക്ഷകർക്ക് ദയയെ പരിചയം ഉണ്ട്. സോഷ്യൽ മീഡിയയിൽ ദയ അശ്വതി, ദയ അച്ചു എന്നീ പേരുകളിലാണ് ഇവർ അറിയപ്പെടുന്നത്. ശരിക്കുള്ള പേര് ദീപ എന്നാണെന്ന് അടുത്തിടെയാണ് താരം പറയുന്നത്. ആദ്യകാലങ്ങളിൽ സിനിമകളിൽ സൈഡ് ആർട്ടിസ്റ്റായി നിറഞ്ഞ ദയ ഒരു ബ്യൂട്ടീഷ്യൻ കൂടിയാണ്.ബിഗ് ബോസിന് ശേഷം, യൂ ട്യൂബിലൂടെയും ദയ ആരാധകർക്ക് മുൻപിൽ എത്താറുണ്ട്.
കഴിഞ്ഞ ദിവസമാണ് ദയ അശ്വതി വിവാഹിത ആയത്, കുറച്ച് നാളുകൾക്കു മുൻപ് താൻ വിവാഹിത ആകും എന്ന് അശ്വതി പറഞ്ഞിരുന്നെങ്കിലും ഇപ്പോഴാണ് താരം വിവാഹിതയായത്, അശ്വതി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം വൈറലായതിനു പിന്നാലെയാണ് താരം വിവാഹിതയായ കാര്യം എല്ലാവരും അറിഞ്ഞത്, നിരവധി പേരാണ് താരത്തിന്റെ വിവാഹ ചിത്രങ്ങൾക്ക് ആശംസയുമായി എത്തുന്നത്, എന്നാൽ തങ്ങളുടെ രജിത് സാറിനെ തേച്ചു ഇല്ലേ എന്ന കമെന്റും ചിത്രങ്ങൾക്ക് വരുന്നുണ്ട്.
ബിഗ് ബോസിലെ രജിത് ദയ കോംബോ ആരാധകർ ഏറെ കൊണ്ടാടിയ ഒന്നായിരുന്നു. ദയക്ക് രജിത് കുമാറിനോട് തോന്നിയ പ്രണയം സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴി വെച്ചിരുന്നു.എന്തായാലും റിയൽ ലൈഫിൽ മറ്റൊരു പ്രണയത്തിലാണ്, വിവാഹം ഉടൻ ഉണ്ടാകുമെന്ന് ദയ പലതവണ പറഞ്ഞിട്ടുള്ളതാണ്. ഇപ്പോൾ തന്റെ പ്രണയം വിവാഹത്തിൽ എത്തിച്ചിരിക്കുകയാണ് താരം