പ്രേക്ഷകരുടെ പ്രിയ താരമാണ് ഫഹദ് ഫാസിൽ.. തൻ്റെ അഭിനയ മികവ് കൊണ്ട് തന്നെ ആരാധകരെ സൃഷ്ടിക്കാനും ഫഹദിന് കഴിഞ്ഞു. കഴിഞ്ഞ ദിവസം ചിത്രീകരണത്തിന് ഇടക്ക് അപകടം സംഭവിച്ച് ഫഹദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.. കഴിഞ്ഞ ദിവസം നസ്രിയ സോഷ്യൽ മീഡിയകളിൽ ഓൾ ഈസ് വെൽ എന്ന ക്യാപ്ഷ്യനോട് കൂടെ ചിത്രം പങ്ക് വെച്ചിരുന്നു, അതിന് കമെന്റുമായി നിരവധി താരങ്ങളും എത്തിയിരുന്നു. https://www.instagram.com/p/CMJ3LbBpH7r/?utm_source=ig_web_copy_link
മഹേഷ് നാരായണന്റെ തിരക്കഥയില്‍ ഫഹദിനെ നായകനാക്കി സജിമോന്‍ ഒരുക്കുന്ന ചിത്രമായ മലയന്‍കുഞ്ഞ് എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയിലായിരുന്നു അപകടം. വലിയൊരു കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേയ്ക്ക് കുതിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബാലന്‍സ് തെറ്റി ഫഹദ് താഴേയ്ക്ക് വീഴുകയായിരുന്നു. ഇതേ തുടര്‍ന്ന് മൂക്കിന് ചെറിയ പൊട്ടല്‍ സംഭവിക്കുകയും . മൂക്കിലുണ്ടായ പൊട്ടല്‍ പ്ലാസ്റ്റിക് സര്‍ജന്റെ നേതൃത്വത്തില്‍ തുന്നലിട്ടു ഭേദമാക്കുകയും ചെയ്തിരുന്നു.
