മലയാളികളായ സിനിമാ പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്റേത്. സാമൂഹിക മാധ്യമങ്ങളിൽ വളരെ ഏറെ സജീവമായ കുടുംബം തങ്ങളുടെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പ്രാര്‍ത്ഥന പങ്കുവെച്ച വളരെ മനോഹരമായ ഒരു വീഡിയോയാണ് ചുരുങ്ങിയ സമയം കൊണ്ട് വൈറലാകുന്നത്. അമ്മയുടെ കൂടെയുള്ള സായാഹ്ന നടത്തത്തിന്റെ സൂപ്പർ വീഡിയോയാണ് പ്രാര്‍ത്ഥന പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
താരത്തിന്റെ കൊച്ചിയിലെ ഫ്ലാറ്റിനു മുന്നിലൂടെയുളള ഇടവഴിയിലൂടെ ഇരുവരുടെയും നടത്തം. ഈ കഴിഞ്ഞ ദിവസം പൂര്‍ണിമയ്ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന ഒരു മനോഹരമായ വീഡിയോ പ്രാര്‍ത്ഥന പങ്കുവെച്ചത് വളരെ ഏറെ ശ്രദ്ധേയമായിരുന്നു. സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലായിരുന്നു അമ്മയും മകളും. സാരിയിലുളള തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങളും പ്രാര്‍ത്ഥന ഷെയര്‍ ചെയ്തിരുന്നു.