മോളിവുഡ് പ്രേഷകരുടെ പ്രിയപ്പെട്ട യുവനടൻ ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് സല്യൂട്ട്. വളരെ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ബോബി സഞ്ജയുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസാണ് സല്യൂട്ട് സംവിധാനം ചെയ്യുന്നത്.വളരെ കൃത്യമായ പോലീസ് കഥ പറയുന്ന സല്യൂട്ടിന്‌റെ ഏറ്റവും പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. രാഷ്ട്രീയക്കാരുടെ ഇടയില്‍ കൂടി വയര്‍ലെസും ലാത്തിയുമായി നടന്നുനീങ്ങുന്ന ദുല്‍ഖറിന്‌റെ മാസ് പോസ്റ്ററാണ് ഇറങ്ങിയിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളില്‍ സല്യൂട്ടിന്‌റെ ഈ പുതിയ പോസ്റ്ററിനും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് ബോളിവുഡ് നടി ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. വേഫറര്‍ ഫിലിംസിന്‌റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കുന്നത് തമിഴിലെ പ്രശസ്ത മ്യൂസിക്ക് ഡയറക്ടര്‍ സന്തോഷ് നാരായണനാണ്. കബാലി, കാല, പരിയേറും പെരുമാള്‍, കര്‍ണന്‍ ഉള്‍പ്പെടെയുളള ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ ആളാണ് സന്തോഷ് നാരായണന്‍.
അസ്ലം പുരയില്‍ ഛായാഗ്രഹണവും പ്രസാദ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. കുറുപ്പിന് പുറമെ ഈ വര്‍ഷം വലിയ ആകാംക്ഷകളോടെ ദുല്‍ഖര്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് സല്യൂട്ട്. തമിഴില്‍ കണ്ണും കണ്ണും കൊളളയടിത്താല്‍ ആണ് ദുല്‍ഖര്‍ സല്‍മാന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മലയാളത്തില്‍ മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും നടന്‍ എത്തിയിരുന്നു. സല്യൂട്ടിന് പുറമെ ഹേയ് സിനാമിക, യുദ്ധം തോ റസൈന പ്രേമകഥ തുടങ്ങിയവയും കുഞ്ഞിക്കയുടെതായി വരാനിരിക്കുന്ന പുതിയ സിനിമകളാണ്.