പ്രേക്ഷകർ ഏറെ ആവേശത്തോടെ സ്വീകരിച്ച ചിത്രമാണ് ദൃശ്യം. 2013ൽ പുറത്തിറങ്ങിയ മോഹൻലാൽ – ജീത്തു ജോസഫ് ചിത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് ഏറ്റെടുത്തത്. റെക്കോർഡ് കളക്ഷനോട് കൂടി ബോക്സ്ഓഫീസിൽ വമ്പൻ ചലനങ്ങളാണ് സൃഷ്ടിച്ചത്. തരംഗമായ ആദ്യ ഭാഗത്തിന് ശേഷം രണ്ടാം ഭാഗമെത്തുന്നു എന്നുള്ള വാർത്തമുതൽ തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറിയിരുന്നു.ആദ്യം ഭാഗം കൊണ്ട് തന്നെ ചിത്രം പ്രേക്ഷകരുടെ ഇടയിൽ വലിയ തരംഗം സൃഷ്ടിച്ചതാണ്, റെക്കോർഡ് കളക്ഷനുകളുമായി ജോര്ജ്ജുകുട്ടിയെയും കുടുംബത്തെയും പ്രേക്ഷകർ സ്വീകരിച്ചത്.. ദൃശ്യം രണ്ടാം ഭാഗം എത്തുമ്പോൾ പ്രേക്ഷരുടെ ആകാംക്ഷ വളരെ വലുതാണ്. ചിത്രം ഒറ്റിറ്റി റിലീസ് ആണെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.. ഇപ്പോളിതാ ചിത്രം ഫെബ്രുവരി 20ന് ഒറ്റിറ്റി റിലീസ് ഉണ്ടാകുമെന്ന അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. എന്നാൽ അതിനൊരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്, മുരളി ഗോപിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.ആദ്യ ഭാഗത്തു ഏറെ ചർച്ചയായ കഥാപാത്രമാണ് കലാഭവൻ ഷാജോൺ അവതരിപ്പിച്ച സഹദേവൻ എന്ന പോലീസ് വേഷം.. സഹദേവന്റെ ലുക്കിനോട് ഏറെ സാമ്യം ജനിപ്പിയ്ക്കുന്ന ലുക്കിലാണ് മുരളി ഗോപിയും പ്രത്യക്ഷപ്പെട്ടത്, നേരത്തെ പുറത്തു വന്ന ലൊക്കേഷൻ ചിത്രത്തിൽ മുരളി ഗോപി കാക്കി നിറത്തിലുള്ള പാന്റ്‌സ് അണിഞ്ഞ് പ്രത്യക്ഷപ്പെട്ടിരുന്നു , താരം പൊലീസ് വേഷത്തിലാകും എത്തുക എന്നാണ് ആരാധകര്‍ ഉറപ്പിക്കുന്നത്. വരുണിന്റെ കൊലപാതകം ഇനി അന്വേഷിക്കുക മുരളി ഗോപി ആകും എന്നാണ് ആരാധകരുടെ അനുമാനം. ആദ്യ ഭാഗത്തിലെ സഹദേവനുമായി മുരളി ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ബന്ധമുണ്ടോ എന്ന ചർച്ചകളാണ് സോഷ്യൽ മീഡിയകളിൽ സജീവമാകുന്നത് ..
അതേസമയം, 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ദൃശ്യം 2വിന്റെ ചിത്രീകരണം 46 ദിവസം കൊണ്ട് തന്നെ പൂര്‍ത്തിയായിരുന്നു… ആദ്യ ഭാഗം തന്ന പ്രതീക്ഷയിലാണ് ആരാധകർ മുഴുവനും എന്നാൽ ആദ്യ ഭാഗം തന്ന കിക്ക് പ്രതീക്ഷിച്ച് രണ്ടാം ഭാഗത്തിനായി കാത്തിരിക്കരുത് എന്ന് സംവിധായകന്‍ ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.