പ്രേക്ഷകർ ഏറെ ആവേശപൂർവം കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2 . ജോർജ്ജുകുട്ടിയെയും കുടുംബത്തെയും സ്വീകരിക്കാൻ പ്രേക്ഷകർ ഏറെ കാത്തിരിക്കുകയാണ്.എന്താണ് രണ്ടാം ഭാഗത്തിന്റെ കഥ എന്നറിയാൻ വേണ്ടിയാണു ഏറ്റവും ആകാംക്ഷ..വരുണിന്റെ കൊലപാതകത്തിന്റെ തുടർക്കഥ തന്നെയാണോ രണ്ടാം ഭാഗത്തിന്റെ കഥ, ജോര്ജ്ജുകുട്ടിയും കുടുംബവും നേരിടുന്ന പ്രശ്നം എന്താണ് തുടങ്ങിയ ദുരൂഹതകൾ ഏറെയാണ് ചിത്രത്തിന്. ചിത്രത്തിന്റെ ട്രെയിലർ തരംഗമായി മാറിയിരുന്നു, ഇപ്പോളിതാ ഏറെ ദുരൂഹതകൾ നിറച്ച ഒരു ടീസർ കൂടെ എത്തിയിരിക്കുകയാണ്. ചിത്രത്തിൽ ജോർജുകുട്ടി വലിയ കാശുകാരനായി മാറിയതായാണ് കാണിക്കുന്നത്, തീയറ്റർ ഉടമ , ഫിലിം പ്രൊഡ്യൂസർ തുടങ്ങിയ മേഖലയിലേക്കും ജോർജ്ജുകുട്ടി കടന്നു എന്ന തരത്തിലുള്ള ട്രെയിലറും ടീസറുമാണ് പുറത്തു വരുന്നത്. വരുണിന്റെ കേസിലെ പ്രശ്നങ്ങൾ രണ്ടാം ഭാഗത്തിലും ജോർജ്ജുകുട്ടിയെയും കുടുംബത്തെയും അലട്ടുന്നുണ്ട് മലയാള സിനിമയിലെ ആദ്യ 50 കോടി റെക്കോർഡിട്ട ചിത്രമാണ് ദൃശ്യം., 2013ൽ പുറത്തിറങ്ങിയ ആദ്യ ഭാഗത്തെ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ജോർജ്ജ് കുട്ടിയേയും കുടുംബത്തെയും, പാറേപ്പള്ളിലെ ധ്യാനവും. ഓഗസ്റ്റ് 2 എന്ന തീയതിയും എല്ലാം പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നതാണ്. അത്രയ്ക്കും ജനപ്രീതി നേടിയ ചിത്രമാണ് ദൃശ്യം.പ്രഖ്യാപന സമയം മുതൽ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ദൃശ്യം 2. ദൃശ്യം രണ്ടാം ഭാഗം എത്തുമ്പോൾ പ്രേക്ഷരുടെ ആകാംക്ഷ വളരെ വലുതാണ്.
