ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. മലയാളത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം. മലയാളത്തിലെ ആദ്യ അൻപത് കോടി ചിത്രമെന്ന റെക്കോർഡ് നേടിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും വലുതാണ്.എന്താണ് രണ്ടാം ഭാഗത്തിന്റെ കഥ എന്നറിയാൻ വേണ്ടിയാണു ഏറ്റവും ആകാംക്ഷ..വരുണിന്റെ കൊലപാതകത്തിന്റെ തുടർക്കഥ തന്നെയാണോ രണ്ടാം ഭാഗത്തിന്റെ കഥ, ജോര്ജ്ജുകുട്ടിയും കുടുംബവും നേരിടുന്ന പ്രശ്നം എന്താണ് തുടങ്ങിയ ദുരൂഹതകൾ ഏറെയാണ് ചിത്രത്തിന്. ചിത്രത്തിൽ ജോർജുകുട്ടി വലിയ കാശുകാരനായി മാറിയതായാണ് കാണിക്കുന്നത്, തീയറ്റർ ഉടമ , ഫിലിം പ്രൊഡ്യൂസർ തുടങ്ങിയ മേഖലയിലേക്കും ജോർജ്ജുകുട്ടി കടന്നു എന്ന തരത്തിലുള്ള ട്രെയിലറും ടീസറുമാണ് പുറത്തു വരുന്നത്. വരുണിന്റെ കേസിലെ പ്രശ്നങ്ങൾ രണ്ടാം ഭാഗത്തിലും ജോർജ്ജുകുട്ടിയെയും കുടുംബത്തെയും അലട്ടുന്നുണ്ട് എന്നൊക്കെ സൂചനകൾ നൽകുന്ന ടീസറും ട്രെയിലറും ഒക്കെയായിരുന്നു പുറത്തിറങ്ങിയത്. ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഫെബ്രുവരി 19 മുതൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. 2013ൽ പുറത്തിറങ്ങിയ ആദ്യ ഭാഗത്തെ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ജോർജ്ജ് കുട്ടിയേയും കുടുംബത്തെയും, പാറേപ്പള്ളിലെ ധ്യാനവും. ഓഗസ്റ്റ് 2 എന്ന തീയതിയും എല്ലാം പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നതാണ്. അത്രയ്ക്കും ജനപ്രീതി നേടിയ ചിത്രമാണ് ദൃശ്യം.പ്രഖ്യാപന സമയം മുതൽ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ദൃശ്യം 2. ദൃശ്യം രണ്ടാം ഭാഗം എത്തുമ്പോൾ പ്രേക്ഷരുടെ ആകാംക്ഷ വളരെ വലുതാണ്.
