സാമൂഹിക മാധ്യമങ്ങളിൽ സിനിമാ താരങ്ങളുടെ ചെറുപ്പകാലത്തെ ചിത്രങ്ങൾ എന്നെന്നും ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോളിതാ അങ്ങനെയൊരു മനോഹരമായ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മലയാള സിനിമാ ലോകത്ത് മിന്നി തിളങ്ങിയ ഒരു താരസുന്ദരിയുടെ ചെറുപ്പകാല ചിത്രമാണ് ഇത്. മോളിവുഡിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവരുടെ കൂടെ നായികയായി അഭിനയിച്ച താരമാണ് കനിഹ
അതെ പോലെ തന്നെ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിൽ നായികയായി അഭിനയിക്കാനുള്ള അവസരം കനിഹയ്ക്ക് ലഭിച്ചു. സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. സത്യന്‍ അന്തിക്കാടിൻറെ 2009 ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് കനിഹ മലയാള സിനിമാ ലോകത്ത് വളരെ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
അതേവര്‍ഷം തന്നെ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം പഴശിരാജയില്‍ കനിഹ അഭിനയിച്ചു. ദ്രോണ, മൈ ബിഗ് ഫാദര്‍, കോബ്ര, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, ഹൗ ഓള്‍ഡ് ആര്‍ യു, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ താരം അഭിനയിച്ചു.കനിഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.