മിനിസ്‌ക്രീനിൽ പ്രേക്ഷകർ പരിചിതമായ താരമാണ് ഡിംപിൾ റോസ്, വിവാഹ ശേഷം താരം സിനിമയിൽ നിന്നും ഒഴിവായി നിൽക്കുകയാണ്, ഇപ്പോൾ താരം ഒരു യൂട്യൂബ് ചാനലുമായി മുന്നോട്ട് പോകുകയാണ്, സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള ഡിംപിൾ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഇപ്പോൾ തന്റെ പുത്തൻ വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം, താൻ അമ്മയാകാൻ പോകുന്നുവെന്നാണ് ഡിംപിൾ പറയുന്നത്, തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് താരം പുറത്ത് വിട്ടിരിക്കുന്നത്. ഭര്‍ത്താവ് അന്‍സന്‍ പോളിനൊപ്പം യൂട്യൂബ് വീഡിയോയിലെത്തിയാണ് ഗര്‍ഭകാല വിശേഷങ്ങള്‍ ഡിംപിള്‍ പങ്കുവെച്ചിരിക്കുന്നത്.
ഞാന്‍ ഗര്‍ഭിണിയാണോന്ന് കുറേ നാളുകളായി എല്ലാവരും ചോദിച്ച് കൊണ്ടിരിക്കുകയാണ്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ആദ്യത്തെ മാസത്തില്‍ തന്നെ നിങ്ങള്‍ ചോദിച്ച് തുടങ്ങിയിരുന്നു. എങ്ങനെയാണ് നിങ്ങള്‍ക്കത് മനസിലാകുന്നതെന്ന് വിചാരിച്ച് ഞാന്‍ ശരിക്കും ഞെട്ടി പോയി. ചിലപ്പോള്‍ മാറ്റങ്ങള്‍ വന്ന് തുടങ്ങിയത് കൊണ്ടാവുമെന്നും ഡിംപിള്‍ റോസ് പറയുന്നു.എന്ത് കാര്യമാണെങ്കിലും അത് വെളിപ്പെടുത്താന്‍ ഒരു സമയമുണ്ട്.
അതിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. അനൗണ്‍സ് ചെയ്യാനും ഞങ്ങള്‍ക്ക് തയ്യാറെടുപ്പ് വേണം. അതുകൊണ്ടാണ് ഇത്രയും മുന്നോട്ട് പോയത്. ഒടുവില്‍ ഞാന്‍ ഗര്‍ഭിണിയാണെന്നുള്ള കാര്യം വെളിപ്പെടുത്തുകയാണ്. ഞാന്‍ ഭയങ്കര ആകാംഷയിലും സന്തോഷത്തിലുമാണെന്ന് എന്നെ കാണുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് അറിയാം. എന്റെ അത്രയും വോള്‍ട്ടേജില്‍ സന്തോഷം പ്രകടപ്പിക്കാന്‍ ഭര്‍ത്താവ് അന്‍സന് അറിയില്ല. എന്നാണ് ഡിംപിൾ പറയുന്നത്.