മിമിക്രി കലാകാരന്‍, മികച്ച ഹാസ്യ താരം എന്നീ നിലകളിൽ ആസ്വാദകരുടെ മനം കവർന്ന താരമാണ് കോട്ടയം നസീര്‍. താരം ഇപ്പോൾ വരകളുടെ ലോകത്താണ്. അത് കൊണ്ട് തന്നെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും രാജ്യം സ്തംഭനാവസ്ഥയിലേക്ക് പോയപ്പോഴുമെല്ലാം പ്രതിസന്ധിഘട്ടത്തെയും പോസിറ്റീവാക്കി മാറ്റി കോട്ടയം നസീര്‍ എന്ന പ്രതിഭ നിറങ്ങളുടെ ലോകത്ത് ജീവിക്കുകയിരുന്നു. അതെ പോലെ നൂറുകണക്കിന് ചിത്രങ്ങളാണ് ഈ ലോക്ക്ഡൗണ്‍ കാലത്ത് കോട്ടയം നസീര്‍ വരച്ചു കൂട്ടിയത്.
ഇപ്പോഴിതാ, നടന്‍ മനോജ് കെ ജയന്‍ തനിക്കായി കോട്ടയം നസീര്‍ വരച്ചു തന്ന അതിമനോഹരമായൊരു സമ്മാനം പരിചയപ്പെടുത്തുകയാണ്. ‘അനന്തഭദ്രം’ എന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച ദിംഗബരന്‍ എന്ന കഥാപാത്രത്തിന്റെ ഒരു പെയിന്റിംഗ് ആണ് നസീര്‍ മനോജിനു സമ്മാനിച്ചിരിക്കുന്നത്.
ദിഗംബരനും….കോട്ടയം നസീറും…..
‘കോട്ടയം നസീർ’ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ തെളിയുന്ന ഒരു രൂപമുണ്ട്. മൈക്ക് കയ്യിൽ കിട്ടിയാൽ ആരുടെ ശബ്ദത്തിലെക്കും പരകായപ്രവേശം നടത്താനുള്ള മാന്ത്രികവിദ്യ വശമുള്ള അതുല്യ മിമിക്രി കലാകാരൻ!. അതിലുപരി മികച്ച ഒരു ചിത്രകാരൻ കൂടിയാണ് നസീർ ഒരുതരത്തിൽ പറഞാൽ ക്യാൻവാസിൽ തെളിയുന്ന അനുകരണമാണല്ലോ ചിത്രകല… ദിഗംബരൻ്റെ മനോഹരമായ ഈ Oil painting എൻ്റെ മനസ്സിലാണ് നസീർ വരച്ചിരിക്കുന്നത് … ഒരിക്കലും മായില്ല നന്ദി… സുഹൃത്തേ
ഒരു കോട്ടയംകാരൻ മറ്റൊരു കോട്ടയംകാരന് നൽകിയ വലിയൊരു അംഗീകാരമായും ഞാൻ കാണുന്നു വർഷങ്ങളായി നസീറുമായി സുഹൃത്തെന്ന നിലയിലും ,കലാകാരനെന്ന നിലയിലും ,നാട്ടുകാരൻ എന്ന നിലയിലും വലിയ അടുപ്പമുണ്ട് .ഇത് നസീർ എനിക്ക് തന്ന വലിയൊരു വിലപ്പെട്ട സമ്മാനമാണ്, കോട്ടയം നസീർ എന്ന ചിത്രകാരൻ്റെ മുഴുവൻ പ്രതിഭയും ഇതിൽ കാണാൻ കഴിയുന്നു.