ഏവരും ആകാംക്ഷാപൂർവം കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2.,ചിത്രത്തിന്റെ ട്രെയിലർ എട്ടാം തീയതി റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത് എന്നാൽ ട്രെയിലർ ഇന്ന് റിലീസ് ചെയ്തു. ട്രെയിലർ ലീക്കായതിനെ തൂടർന്നാണ് ട്രെയിലർ റിലീസ് ചെയ്തത്. ജോർജ്ജ് കുട്ടി തീയറ്റർ ഉടമയാകുകയും നിർമ്മാതാവുകയും ചെയ്തു എന്ന് ട്രെയിലറിൽ നിന്ന് മനസിലാകുന്നുണ്ട്. ട്രെയിലറിന് അവസാനം ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു., ഫെബ്രുവരി 19ന് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.മലയാള സിനിമയിലെ ആദ്യ 50 കോടി റെക്കോർഡിട്ട ചിത്രമാണ് ദൃശ്യം., 2013ൽ പുറത്തിറങ്ങിയ ആദ്യ ഭാഗത്തെ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ജോർജ്ജ് കുട്ടിയേയും കുടുംബത്തെയും, പാറേപ്പള്ളിലെ ധ്യാനവും. ഓഗസ്റ്റ് 2 എന്ന തീയതിയും എല്ലാം പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നതാണ്. അത്രയ്ക്കും ജനപ്രീതി നേടിയ ചിത്രമാണ് ദൃശ്യം.പ്രഖ്യാപന സമയം മുതൽ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ദൃശ്യം 2. ദൃശ്യം രണ്ടാം ഭാഗം എത്തുമ്പോൾ പ്രേക്ഷരുടെ ആകാംക്ഷ വളരെ വലുതാണ്.
