മലയാള സിനിമയിലെ ആദ്യ 50 കോടി റെക്കോർഡിട്ട ചിത്രമാണ് ദൃശ്യം., 2013ൽ പുറത്തിറങ്ങിയ ആദ്യ ഭാഗത്തെ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ജോർജ്ജ് കുട്ടിയേയും കുടുംബത്തെയും, പാറേപ്പള്ളിലെ ധ്യാനവും. ഓഗസ്റ്റ് 2 എന്ന തീയതിയും എല്ലാം പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നതാണ്. അത്രയ്ക്കും ജനപ്രീതി നേടിയ ചിത്രമാണ് ദൃശ്യം.പ്രഖ്യാപന സമയം മുതൽ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ദൃശ്യം 2. ദൃശ്യം രണ്ടാം ഭാഗം എത്തുമ്പോൾ പ്രേക്ഷരുടെ ആകാംക്ഷ വളരെ വലുതാണ്. ചിത്രം ഒറ്റിറ്റി റിലീസ് ആണെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആമസോൺ പ്രൈം വഴിയാണ് ചിത്രം റിലീസ് ചെയ്യുക. ഇപ്പോളിതാ ഒരു പ്രഖ്യാപനം വന്നിരിക്കുകയാണ് , മറ്റൊന്നുമല്ല ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്യുന്ന തീയതിയാണ് അറിയിച്ചിരിക്കുന്നത്..മോഹൻലാൽ തൻ്റെ ഒഫീഷ്യൽ പേജിൽ കൂടെയാണ് പ്രഖ്യാപനം നടത്തിയത്. ഫെബ്രുവരി എട്ടാം തീയതിയാണ് ട്രെയിലർ എത്തുന്നത്. റിലീസ് ചെയ്യുന്ന സമയം വ്യക്തമായിട്ടില്ല, സമയം സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്, മുരളി ഗോപിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.ആദ്യ ഭാഗത്തു ഏറെ ചർച്ചയായ കഥാപാത്രമാണ് കലാഭവൻ ഷാജോൺ അവതരിപ്പിച്ച സഹദേവൻ എന്ന പോലീസ് വേഷം.. സഹദേവന്റെ ലുക്കിനോട് ഏറെ സാമ്യം ജനിപ്പിയ്ക്കുന്ന ലുക്കിലാണ് മുരളി ഗോപിയും പ്രത്യക്ഷപ്പെട്ടത്, ആദ്യ ഭാഗം തന്ന പ്രതീക്ഷയിലാണ് ആരാധകർ മുഴുവനും എന്നാൽ ആദ്യ ഭാഗം തന്ന കിക്ക് പ്രതീക്ഷിച്ച് രണ്ടാം ഭാഗത്തിനായി കാത്തിരിക്കരുത് എന്ന് സംവിധായകന്‍ ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.