മലയാളീ പ്രേക്ഷകർ വളരെയധികം സ്നേഹിക്കുന്ന താരപുത്രിയാണ് മീനാക്ഷി. അത് കൊണ്ട് തന്നെ താരം എന്നെങ്കിലും ഒരു സമയത്ത് മഞ്ജു വാര്യരുടേയും ദിലീപിന്റേയും മകളായ മീനാക്ഷി സിനിമാമേഖലയിലേക്കെത്തുമെന്ന് വളരെ വലിയ പ്രതീക്ഷയില്‍ തന്നെയാണ് ആരാധകരും. പക്ഷെ താരത്തിന് അഭിനയത്തില്‍ ഒട്ടും താല്‍പര്യമില്ലയെന്നാണ് മീനാക്ഷി തുറന്ന് പറയുന്നത്.
അമ്മ മഞ്ജു വാര്യരെ പോലെ തന്നെ താനും വളരെ മികച്ചൊരു നര്‍ത്തികിയാണെന്ന് മീനാക്ഷിയും പല പ്രാവിശ്യം തെളിയിച്ചിട്ടുംമുണ്ട് . അതെ പോലെ തന്നെ മീനാക്ഷിയുടെ നൃത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഡാന്‍സ് കളിക്കാന്‍ മാത്രമല്ല ഡാന്‍സ് പഠിപ്പിക്കാനും താന്‍ മിടുക്കിയാണെന്ന് തെളിയിച്ചിരിക്കുകയാണ് നമ്മുടെ കൊച്ചു മീനാക്ഷി. മീനാക്ഷിയുടെ വിദ്യാര്‍ത്ഥി ആരാന്നറിയണ്ടേ?
അത് മറ്റാരുമല്ല തന്റെ വളരെ അടുത്ത സുഹൃത്തും അതെ പോലെ വളരെ മികച്ച നടിയുമായ നമിത പ്രമോദാണ്. മീനാക്ഷിയുടെ കൊറിയോഗ്രാഫിയെ കുറിച്ച് പറഞ്ഞത് നമിത തന്നെയാണ്. നമിത പങ്കുവെച്ചൊരു ഡാന്‍സ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തന്റെ ഡാന്‍സ് വീഡിയോ നമിത പങ്കുവച്ചത്. ഈ ഡാന്‍സ് കൊറിയോഗ്രഫി മീനാക്ഷിയാണ് ചെയ്തതെന്ന് നമിത പറയുന്നുണ്ട്. പിന്നാലെ മീനാക്ഷിയുമെത്തിയിട്ടുണ്ട്