ബിഗ് ബോസ്സിന്റെ മൂന്നാം സീസൺ ആരംഭമായി, നേരത്തെ പറഞ്ഞ് കേട്ട കുറച്ച് പേരുകൾ ഇത്തവണ മൂന്നാം സീസണിൽ ഉണ്ട്, എന്നാൽ മുൻപ് കേട്ട പല പേരുകളും ഇല്ലതാനും.. എന്നാൽ ഏറ്റവും കൂടുതൽ കേട്ട പേരുകളാണ് കോമഡി, സിനിമ താരം നോബി, കിടിലം ഫിറോസ് എന്നിവരുടെ പേരുകൾ ഇരുവരും മൂന്നാം സീസണിൽ മത്സരാർഥികളാണ്, ഫെബ്രുവരി 14നാണ് മൂന്നാം സീസൺ തുടക്കം കുറിച്ചത്, മുൻപുള്ള സീസണുകൾ പോലെ തന്നെ മോഹൻലാൽ തന്നെയാണ് ഈ സീസണിലും അവതാരകൻ, മത്സരാർഥികളായ 14 പേരെയും സീസൺ മൂന്നിലേക്ക് സ്വീകരിച്ചു. അഡോണി ജോൺ, അനൂപ് കൃഷ്ണൻ, ഭാഗ്യ ലക്ഷ്മി,ഡിംപൽ ബാൽ , കിടിലം ഫിറോസ്, ലക്ഷ്മി ജയൻ ,മജീസിയ ഭാനു, മണികുട്ടൻ, നോബി മാർക്കോസ്, റംസാൻ മുഹമ്മദ്, ഋതു മന്ത്രാ , സായി വിഷ്ണു, സന്ധ്യ മനോജ്, സൂര്യ മേനോൻ എന്നിവരാണ് പതിനാല് മത്സരാർഥികൾ. കഴിഞ്ഞ ദിവസം ആദ്യ എപ്പിസോഡ് തുടങ്ങിയപ്പോൾ തന്നെ ഹൗസിൽ പൊട്ടിത്തെറികളും പൊട്ടിക്കരച്ചിലുകൾക്കും തുടക്കമായി. ആദ്യ എപ്പിസോഡിൽ തന്നെ ഡിംപൽ ബാലയാണ് പൊട്ടിത്തെറിച്ചത്, സ്റ്റൈലിസ്റ്റും സൈക്കോളജിസ്റ്റുമാണ് ഡിംപൽ. മഴവിൽ മനോരമയിലെ ഡി 4 ഡാൻസ് റിയാലിറ്റി ഷോ വിജയിയും അഭിനേതാവുമായ റംസാനോടാണ് ഡിംപൽ പൊട്ടി തെറിച്ചത്. തൻ്റെ വേഷത്തെ കമെന്റ് ചെയ്തതാണ് ഡിംപിളിനെ പ്രകോപിതയാക്കിയത്.. ആദ്യ എപ്പിസോഡ് ദിനം ഡിംപൽന്റെ പിറന്നാൾ ദിനമായിരുന്നു, ഇറക്കം കുറഞ്ഞ ഡ്രസ്സ് ധരിച്ച് എത്തിയ ഡിംപൽനെ കണ്ടപ്പോൾ “അയ്യോ ആ കൊച്ചിന് പാന്റ് എടുത്ത് കൊടുക്കാൻ മറന്ന് പോയി ” എന്നൊരു കമെന്റ് അടിച്ച റംസാനോട് ഡിംപൽ പൊട്ടി തെറിക്കുകയായിരുന്നു, “Never, Ever comment on costumes ” എന്ന ഡയലോഗ് ക്ഷുഭിതയായി പറഞ്ഞ ശേഷം ആരും എൻ്റെ വസ്ത്രത്തെ പറ്റി കമെന്റ് പറയേണ്ട, എൻ്റെ സഹോദരി വാങ്ങി തന്ന വസ്ത്രമാണ് പിറന്നാൾ ആയിട്ട് , അത് ഏതു ഡ്രസ്സ് ആണേലും ഞാൻ ധരിക്കും, നിങ്ങൾക്കിത് വെറും വസ്ത്രം ആയിരിക്കും എനിക്ക് ഇതെല്ലം ഇമോഷൻ ആണ് , സുഹൃത്തുക്കൾ വാങ്ങി തന്ന കമ്മലുകളും ഡിംപൽ കാണിക്കുക ഉണ്ടായി.. ഒരു പൊട്ടിതെറിക്ക് ശേഷം ശാന്തമായി മാറിയ ബിഗ് ബോസ് വീട്ടിലെ റൂമിൽ പിന്നീട് കാണാൻ കഴിഞ്ഞത് കിടിലം ഫിറോസിന്റെ പ്രവചനമായിരുന്നു. റേഡിയോ ജോക്കിയും സാമൂഹിക പ്രവർത്തകനുമാണ് ഫിറോസ്, റംസാൻ ,ലക്ഷ്മി ജയൻ, സിനിമ കോമഡി താരം നോബി മാർക്കോസ് എന്നിവർ ഇരുന്നുള്ള സംഭാഷണമാണ്. താൻ തമാശയ്ക്ക് പറഞ്ഞതാ ആ കുട്ടി സീരിയസ് ആയി എടുക്കുമെന്ന് കരുതിയില്ല അന്നേരം തന്നെ ക്ഷമ പറയുകയും ഉണ്ടായി എന്ന റംസാന്റെ വാക്കുകളോട് ആ കൊച്ച് വെറും പാവമാടാ എന്നാണ് നോബിയുടെ വാക്കുകൾ. ഡിംപൽന് ആ വസ്ത്രം നന്നായി ഇണങ്ങുന്നുണ്ടെന്നും യാതൊരു വൃത്തികേടുമില്ല, ഞാൻ ആയിരുന്നു അത് ധരിച്ചിരുനെങ്ങിൽ ബിഗ് ബോസ്സ് തന്നെ പറഞ്ഞേനെ ഇറക്കമുള്ള വസ്ത്രം ധരിച്ച് വരൂ ലക്ഷ്മി എന്ന് പറഞ്ഞേനേം എന്നാണ് ലക്ഷ്മിയുടെ വാക്കുകൾ..എന്നാൽ അടുത്ത ദിവസത്തെ പ്രമോ ഡിമ്പിളും റംസാനും തമ്മിലുള്ള പൊട്ടി തെറിയാകും എന്ന് കിടിലം ഫിറോസ് പ്രവചിച്ചു, അതെ പോലെ തന്നെ പ്രോമോ വന്നതും അത് തന്നെയായിരുന്നു പൊട്ടിക്കരച്ചിലുകൾ ബിഗ്ഗ് ബോസിൽ പതിവാണ്, കഴിഞ്ഞ ദിവസം ആരംഭിച്ച ബിഗ് ബോസിന്റെ മൂന്നാം സീസണിൽ ആദ്യ എപ്പിസോഡ് തന്നെ കരച്ചിലുകൾ ആരംഭിച്ചു. കേരളത്തിലെ ആദ്യ വനിതാ ഡി ജെ ആയ സൂര്യ മേനോൻ, ആർ ജെ, ഡാൻസർ തുടങ്ങി നിരവധി കഴിവുകൾ ഉള്ള താരമാണ്. ആദ്യ എപ്പിസോഡിൽ തന്നെ സൂര്യ കരയുകയുണ്ടായി. ക്യാമറയ്ക്ക് മുൻപിൽ നിന്ന് അമ്മയോടാണ് തൻ്റെ വിഷമങ്ങൾ പറഞ്ഞ് സൂര്യ കരഞ്ഞത്. മാതാപിതാക്കളുടെ ഒറ്റ മകളാണ് സൂര്യ. വളരെ സെന്സിറ്റീവായ നെയ്ച്ചറാണ് സൂര്യയുടേത് എന്ന് ആദ്യ എപ്പിസോഡിൽ നിന്ന് തന്നെ വ്യക്തമായി. വളരെ ബോൾഡ് ആയി നിൽക്കണം എന്നാലോചിച്ചാണ് വന്നതെന്നും എന്നാൽ തന്നെ കൊണ്ട് അത് സാധിക്കുന്നില്ല എന്നും സൂര്യ പറയുകയുണ്ടായി. ” ചെറിയ ചെറിയ കാര്യങ്ങൾ പോലും പ്രേശ്നമായി മാറുകയാണ് അമ്മ, നോബി ചേട്ടൻ വന്നിട്ട് എല്ലാവരും ഇരുന്നപ്പോൾ സ്പീക്ക് അപ്പ് സ്പീക്ക് അപ്പ് എന്ന് പറഞ്ഞപ്പോൾ എന്തോ പോലെയായി,ഞാൻ എല്ലാവരോടും സംസാരിക്കുന്നുണ്ട് അമ്മ,” മറ്റ് കുറച്ച് കാര്യങ്ങൾ പറഞ്ഞും സൂര്യ കരഞ്ഞു, ഇനിയും താൻ കരയാതിരിക്കാൻ ശ്രമിക്കാമെന്നും ബോൾഡ് ആയി മാറുമെന്നും സൂര്യ പറയുകയുണ്ടായി. കരച്ചിലിന് ശേഷം സൂര്യ കിടിലം ഫിറോസുമായി തൻ്റെ സങ്കടങ്ങൾ പങ്ക് വെക്കുകയുണ്ടായി, ഫിറോസ് സൂര്യക്ക് വേണ്ട ധൈര്യം പകരുകയും ഉണ്ടായി.. അതിന് ശേഷം ഏവരും ഒത്തുകൂടി ഇരുന്നപ്പോൾ സമാധിപ്പിക്കാനായി വൈകിട്ട് നിന്റെ ഡാൻസ് ഉണ്ടോ എന്ന് നോബി ചോദിക്കുകയുണ്ടായി, പാട്ട് പാടിയാലും മതി എന്നും പറഞ്ഞു. തൻ്റെ കഴിവ് വാക്കുകൾ തിരിച്ച് എഴുതാൻ ഉള്ളതാണെന്ന് സൂര്യ പറഞ്ഞു ഒന്ന് , രണ്ട് വാക്കുകൾ തിരിച്ച് എഴുതുകയും ഉണ്ടായി
You May Also Like
Film Aspects
ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...
Film Aspects
കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...
Latest News
സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...
Film Aspects
മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ, മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...