Connect with us

Hi, what are you looking for?

Latest News

ബിഗ്ഗ് ബോസ് സീസൺ 3ന് തുടക്കമാകുന്നു..! മത്സരാർഥികൾ ഇവർ..!

പ്രേക്ഷകരെ ഏറെ നിരാശപെടുത്തിയാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയുന്ന ബിഗ് ബോസ് സീസൺ 2 അവസാനിപ്പിച്ചത്. 100 ദിവസം നടക്കേണ്ട ഷോ 75 ആം ദിവസം കൊറോണ കാരണം ആവസാനിപ്പിക്കുകയായിരുന്നു. ഇപ്പോളിതാ പുത്തൻ സീസൺ വരുന്നു എന്നുള്ള പരസ്യം സംപ്രേക്ഷണം ചെയ്തിരിക്കുകയാണ്, മുൻ സീസണുകളിലെ പോലെ തന്നെ മോഹൻലാൽ ആണ് ഈ സീസണും അവതരിപ്പിക്കുന്നത്, മൂന്നാം സീസണിന്റെ ലോഗോ പ്രകാശനം ചെയ്തത് ടോവിനോയും. ഏവരും അക്ഷമരായി കാത്തിരിക്കുകയാണ് മൂന്നാമത്തെ സീസണിൽ ആരൊക്കെയുണ്ട് എന്നറിയാനായി, കുറെ പേരുകൾ കേൾക്കുന്നുണ്ട് , കുറെ ആളുകളുടെ പേരുകൾ വന്നപ്പോൾ തന്നെ ഞങ്ങൾ ഇല്ലേ എന്ന് പറഞ്ഞ് ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയകളിലും പോസ്റ്റ് ഇട്ടു രക്ഷപെട്ടു.. എന്നാൽ ശെരിക്കും ആരൊക്കെ കാണും ബിഗ് ബോസ്സിൽ? കോമഡി സിനിമ രംഗത്തെ സജീവ സാന്നിധ്യമായ നോബി , സിനിമ സീരിയൽ രംഗത്ത് നിന്ന് ഹേമന്ദ് മേനോൻ, സാധിക വേണുഗോപാൽ , വിവേക് ഗോപൻ , സോഷ്യൽ വർക്കർ കിടിലൻ ഫിറോസ് , റേഡിയോ ജോക്കിയും അഭിനയത്രിയുമായ മിർച്ചി വർഷ ,മോട്ടിവേഷൻ സ്പീക്കറും ഫിറ്റ്നസ് ട്രെയിനറുമായ ജാസ്മിൻ എം മൂസ എന്നിവരുടെ പേരുകളാണ് ഏറ്റവും അധികം കേൾക്കുന്നത്, ഇവർ കാണുമോ ബിഗ് ബോസ് സീസൺ 3ഇൽ ?? ഇത്രയും പേരുകളിൽ നിന്നും എന്തായാലും 2പേര് കാണുമെന്ന് ഉറപ്പാണ്.. ബാക്കി സാധ്യത ലിസ്റ്റും ബിഗ് ബോസ് വിശേഷങ്ങളുമായി നമ്മൾക്ക് വീണ്ടും കാണാംപ്രശസ്ത സംവിധായകൻ ഫാസിൽ സംവിധാനം ചെയ്ത ലിവിങ്ങ് ടുഗെതറിൽ കൂടെ അഭിനയ രംഗത്തേക്ക് വന്ന വ്യക്തിയാണ് മലപ്പുറം സ്വദേശിയായ ഹേമന്ദ് മേനോൻ. ലിവിങ് ടുഗെദറിൽ ഹേമന്ദിന് ജോഡിയായി എത്തിയത് ശിവദ ആയിരുന്നു. ഡോക്ടർ ലവ് , ഓർഡിനറി,അയാളും ഞാനും തമ്മിൽ ,ചാപ്‌റ്റേഴ്‌സ്,തുടങ്ങി നിരവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രമായി എത്തിയ ഹേമദിന്റെ ഏറ്റവും അവസാനാമായി റിലീസ് ചെയ്തത് തെങ്കാശിക്കാറ്റ് എന്ന ചിത്രമാണ്. കോസ്മറ്റോളജി ഡെന്റിസ്റ്റ് ആയ നിലീന നായരാണ് ഹേമന്തിന്റെ പത്നി. ആലോചിച്ചുള്ള പ്രണയ വിവാഹമാണ് തങ്ങളുടേതെന്ന് പല അഭിമുഖങ്ങളിലും ഹേമന്ദ് പറഞ്ഞിട്ടുണ്ട്. സിനിമയിലെ സജീവ സാന്നിധ്യമായ ഹേമന്തിന്റെ നാലോളം ചിത്രങ്ങളാണ് വരാനിരിക്കുന്നത്.

കാണുമ്പോൾ തന്നെ ചിരി വരുന്ന ഒരു വ്യക്തിയാണ് നോബി മാർക്കോസ്, അങ്ങനെ ചിരി വരാനുള്ള കാരണം മറ്റൊന്നുമല്ല പല കോമഡി പരിപാടികളിൽ കൂടെ പ്രേക്ഷകരെ കുടു കൂടെ ചിരിപ്പിച്ചിട്ടുളളത് കൊണ്ട് തന്നെയാണ്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാറിൽ കൂടെയാണ് നോബി തൻ്റെ കോമഡി രംഗതെക്കുള്ള തന്റെ കരിയർ ആരംഭിച്ചത്, കോളേജ് ഡെയ്‌സ് എന്ന ചിത്രത്തിൽ കൂടെ സിനിമ രംഗത്തേക്കും പ്രവേശിച്ച നോബി കൊമേഡി രംഗത്തെ സജീവ സാന്നിധ്യമാണ്.ഫ്‌ളവേഴ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് പരിപാടിയിലെ പ്രധാനിയാണ് നോബി. ഒന്നിന് മറുപടിയായി കിടിലൻ കൗഡർ കൊണ്ട് ഏവരെയും ചിരിപ്പിക്കുന്ന നോബി ബിഗ് ബോസ്സിൽ ഉണ്ടെന്ന വാർത്തയാണ് ഏറെയും കേൾക്കാൻ സാധിക്കുന്നത്.

സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് സാധിക വേണുഗോപാൽ.മോഡലിങ്ങ് രംഗത്തും സജീവ സാന്നിധ്യമായ സാധിക വേണുഗോപാൽ ഫ്ളവേഴ്സിലെ സ്റ്റാർ മാജിക് ഷോയിലെ ഒരു അംഗം കൂടെയാണ്, ഷോർട്ട് ഫിലിം , മ്യൂസിക് വീഡിയോ തുടങ്ങിയവയിലും എല്ലാം താരമാണ് സാധിക. സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമായ സാധിക ബിഗ് ബോസ്സിലേക്ക് എന്ന വാർത്തകൾ പ്രചരിച്ചിട്ടും താരം അത് തള്ളിക്കളഞ്ഞില്ല. സാധികയും മൂന്നാം സീസണിലെ ഒരു മത്സരാർത്ഥിയായ എത്തിയേക്കും

തിരുവനന്തപുരം സ്വദേശിയായ വിവേക് ഗോപൻ മിനി സ്ക്രീൻ പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന സീരിയലിൽ കൂടെ മിനി സ്ക്രീൻ രംഗത്തേക്ക് കടന്ന് വന്ന വിവേക് ഗോപൻ സീരിയൽ സിനിമ രംഗത്തെ മിന്നുന്ന താരമാണ്. അഞ്ച് വർഷകാലം ആയിരുന്നു പരസ്പരം സീരിയൽ , സൂരജ് എന്ന നിഷ്കളങ്കനായ കഥാപാത്രത്തെ ഏവർക്കും വലിയ ഇഷ്ടമായിരുന്നു., ദീപ്തിയെയും സുരാജിനെയും സീരിയൽ കാണാത്തവർക്കും വളരെ സുപരിചിതമായിരുന്നു.അത്രക്ക് ഫാൻസ്‌ ആയിരുന്നു പരസ്പരം സീരിയലിന്.. നിരവധി സിനിമകളിലും വേഷമിട്ട വിവേക് ഗോപന്റെ പേരാണ് ബിഗ് ബോസ് സീസൺ മുന്നിലേക്ക് കേട്ട മറ്റൊരു പേര്

ഫിറോസ് ഖാൻ അബ്‌ദുൽ അസീസ് ഈ പേര് കേട്ടാൽ ആർക്കും മനസിലാകില്ല എന്നാൽ കിടിലം ഫിറോസ് എന്ന് കേട്ടാൽ മനസിലാകും, വളരെ സുപരിചിതനായ വ്യക്തിയാണ് കിടിലം ഫിറോസ് തിരുവന്തപുരം സ്വദേശിയായ കിടിലം ഫിറോസ് റേഡിയോ ജോക്കിയും സോഷ്യൽ വർക്കറുമാണ്. സോഷ്യൽ മീഡിയകളിലെ സജീവ സാന്നിധ്യമായ കിടിലം ഫിറോസും ഉണ്ട് ബിഗ് ബോസ്സിന്റെ മൂന്നാം സീസണിലേക്ക്ഇനിയും ബിഗ് ബോസ് സീസൺ 3യിലേക്ക് വരാൻ സാധ്യതയുള്ള രണ്ടുപേരാണ് മിർച്ചി വർഷയും ജാസ്മിൻ മൂസയും . റേഡിയോ ജോക്കിയായി പ്രവർത്തിക്കുന്ന വർഷ ഒരു അഭിനയത്രി കൂടെയാണ്, നിരവധി വെബ് സീരിയസിലും ഷോർട്ട് ഫിലിമുകളിലും വർഷ വേഷമിട്ടിട്ടുണ്ട്,ജാസ്മിൻ മൂസ സോഷ്യൽ മീഡിയകളിൽ താരമായി മാറിയിരുന്നു കുറച്ച് കാലം മുന്നേ, പഴയ ഫോട്ടോയും ഇപ്പോളത്തെ ഫോട്ടോയും വെച്ചുള്ള ഒരു ചിത്രം വൈറലായി മാറിയിരുന്നു. ജീവിതത്തിൽ നിരവധി പീഡനങ്ങൾ നേരിട്ട ജാസ്മിന്റെ ജീവിതം തന്നെ മറ്റുള്ളവർക്ക് വലിയ പ്രചോദനമാണ്.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...