നടിയും അവതാകരുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു.തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമായ രോഹിത് പി. നായരാണ് വരന്‍. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് താരം വിവാഹിതയാകാന്‍ ഒരുങ്ങുന്നത്… ബിഗ് ബോസ് സീസണ്‍ 2വില്‍ മത്സരാര്‍ത്ഥിയായ താരം ഷോയില്‍ വെച്ചാണ് തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. രണ്ടുപേരും ഇന്റർ കാസ്റ്റ് ആയതുകൊണ്ടുതന്നെ വീട്ടുകാർ സമ്മതിച്ചാൽ മാത്രമേ വിവാഹം നടത്തു എന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു..ഡിസംബര്‍ അവസാനത്തോടെയാണ് പ്രണയം സാഫല്യമാകുന്നു എന്ന് എലീന തുറന്നു പറഞ്ഞത്.ആന്റിക് ഗോള്‍ഡ് കളര്‍ ലെഹങ്ക ആണ് എലീന വിവാഹനിശ്ചയത്തിന് ധരിച്ചത്. അറുപത് തൊഴിലാളികള്‍ 500 മണിക്കൂര്‍ സമയം കൊണ്ട് തുന്നി എടുത്തതാണിത്. നെറ്റ് ലെഹങ്കയില്‍ സര്‍വോസ്‌ക്കി സ്റ്റോണുകള്‍ പതിപ്പിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. പതിനായരം രൂപ വിലമതിക്കുന്ന സര്‍വോസ്‌ക്കി സ്റ്റോണുകള്‍, സര്‍വോസ്‌ക്കി ബീഡ്‌സുമാണ് ഈ ഡ്രസ്സിന്റെ പ്രധാന ആകര്‍ഷണം.കറുപ്പും ഗ്രേ നിറങ്ങളിലുള്ള വേഷത്തിലാണ് രോഹിത്ത് ചടങ്ങിലെത്തിയത്.എലീനയുടെ വിവാഹനിശ്ചയ ത്തിന്റെ ഫോട്ടോയും വീഡിയോയും എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയ വഴി വൈറലാവുകയാണ്.
