ആരാധകർ ഏറെ ആവേശപൂർവം കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ. കഴിഞ്ഞ വർഷം ചിത്രീകരണം തുടങ്ങാനിരുന്ന ചിത്രം പിന്നീട് മാറ്റി വെക്കുകയായിരുന്നു. ബിലാലിന് മുൻപേ മമ്മൂട്ടി അമൽ നീരദ് ചിത്രമുണ്ടാകുമെന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു,എന്നാൽ അതിനൊരു സ്ഥിതികരണം ഉണ്ടായത് ഇപ്പോളാണ്.,ബിലാലിന് മുൻപേ മമ്മൂക്കയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായിരിക്കുകയാണ് ഇപ്പോൾ. ഭീഷ്മ പർവ്വം എന്നാണ് ചിത്രത്തിന്റെ പേര്. മമ്മൂക്കയുടെ മാസ്സ് ലുക്കിലുള്ള ചിത്രം വെച്ചാണ് 2 പോസ്റ്ററുകൾ റിലീസായത്.ചിത്രം നിർമ്മിക്കുന്നത് അമൽ നീരദ് പ്രൊഡക്ഷൻസാണ്
