ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമ ലോകത്തേക്ക് സജീവമാകുകയാണ് ഭാവന. 2017ൽ പുറത്തിറങ്ങിയ ആദം ജോൺ ആണ് ഭാവന അവസാനമായി വേഷമിട്ട മലയാള ചിത്രം, പിന്നീട് 2019 ൽ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ 96ൻറെ തെലുഗ് റീമേക്ക് ആയ 99ൽ വേഷമിട്ടു.. 2020ൽ ഒരു ചിത്രം പോലും ഭാവനയുടേതായി പുറത്തിറങ്ങിയില്ല..കോവിഡ് മൂലം തീയറ്ററുകൾ അടഞ്ഞു കിടന്നതും ഇതിന് ഒരു കാരണമാണ്. ഈ വർഷം ഭാവനയുടേതായി വരാനിരിക്കുന്നത് നിരവധി ചിത്രങ്ങളാണ്, നാലോളം കന്നഡ ചിത്രങ്ങളാണ് ഈ വർഷം റിലീസിന് ഒരുങ്ങുന്നത്. ഭാവന നായികയായി എത്തുന്ന കന്നഡ ചിത്രമായ ഇൻസ്‌പെക്ടർ വിക്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ആയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്.പ്രജ്വല്‍ ദേവ്‍രാജ് നായകനായി എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ശ്രീ നരസിംഹയാണ്.റൊമാന്റിക് ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത് . ചിത്രം ഫെബ്രുവരി 5 ന് റിലീസിന് ഒരുങ്ങുകയാണ്
