ഹോളിവുഡ് താരസുന്ദരി ആഞ്ജലീന ജോളിയുടെ വളരെ വേറിട്ട ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി കൊണ്ടിരിക്കുന്നത്. താരത്തിന്റെ ശരീരത്തില്‍ മുഴുവനും പൊതിയുന്ന വിധത്തിൽ തേനീച്ചകളുമായാണ് ഈ കിടിലൻ ഫോട്ടോഷൂട്ട്. ഇങ്ങനെയൊരു ഫോട്ടോഷൂട്ടിന്റെ വളരെ സുപ്രധാന കാര്യമെന്തെന്നാൽ ഇത് ലോക തേനീച്ച ദിനത്തിന്റെ ഭാഗമായി (മെയ് 20) നാഷനല്‍ ജോഗ്രഫിക്കിന് വേണ്ടിയായിരുന്നു എന്നതാണ്.
ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഏകദേശം പതിനെട്ട് മിനിറ്റോളമാണു താരം തേനീച്ചകളെ ശരീരത്തില്‍ ഇരുത്തിയത്. ഈ ചിത്രങ്ങള്‍ പകര്‍ത്തിയത് ഡാന്‍ വിന്റേഴ്സ് സാണ്. ഇതിന് വേണ്ടി ഇറ്റാലിയന്‍ തേനീച്ചകളെയാണ് ഉപയോഗിച്ചത്. ആഞ്ജലീന ഒഴികെ ബാക്കിയുള്ളവർ എല്ലാം തന്നെ സുരക്ഷയ്ക്കു വേണ്ട സ്യൂട്ട് ധരിച്ചു. ആഞ്ചലീനയുടെ ശരീരത്തില്‍ ഫെറോമോണ്‍ പുരട്ടിയാണു തേനീച്ചകളെ ആകര്‍ഷിച്ചത്.
അതെ പോലെ തന്നെ ആഞ്ജലീനയ്ക്ക് തേനീച്ചയുടെ കുത്ത് ഏല്‍ക്കാതിരിക്കാന്‍ വളരെ കൃത്യമായ പ്ലാനിങ്ങോടെയും ശ്രദ്ധയോടെയുമായാണ് ഫോട്ടോഷൂട്ട് നടത്തിയതെന്ന് ഡാന്‍ വ്യക്തമാക്കുന്നു.തേനീച്ചകളുടെ സംരക്ഷണത്തിനുവേണ്ടി യുണെസ്കോ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് നാഷണല്‍ ജോഗ്രഫിയും ആഞ്ജലീന ജോളിയും ഫോട്ടോഷൂട്ടിനായി സഹകരിച്ചത്. 2500ഓളം തേനീച്ചകൂടുകള്‍ തയ്യാറാക്കി 2025ഓടെ 125 ദശലക്ഷത്തോളെ തേനീച്ചകളുടെ കുറവ് നികത്താനാണ് യുനെസ്കോയുടെ പദ്ധതി ലക്ഷ്യമിടുന്നത്.