മോളിവുഡിലെ പ്രമുഖ നടനും അതെ പോലെ മികച്ച സംവിധായകനുമായ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘ജോജി’ എന്ന സിനിമയില്‍ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ബാബുരാജ് എന്ന നടന്‍ തന്റെ അഭിനയ ജീവിതത്തിൽ വലിയൊരു മാറ്റത്തിനു തുടക്കമിട്ടിരിക്കുകയാണ്. ‘ജോജി’ക്ക് മുന്‍പും ‘ജോജി’ക്ക് ശേഷവും എന്ന നിലയിലേക്ക് ബാബുരാജ് എന്ന നടന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ അവസരത്തില്‍ ഒരു സൂപ്പര്‍ താര ഇമേജിലേക്ക് മാറിയിരിക്കുകയാണ് താരം. സിനിമയ്ക്ക് പുറത്തെ തന്റെ വീട്ടു വിശേഷങ്ങള്‍ ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് താരം.
‘വാണിയും മക്കളും ചെന്നൈയിലാണ്. വീട്ടിലെത്തിയാല്‍ ഞാന്‍ ഫോണ്‍ മാറ്റിവെച്ച് പിള്ളേരുടെ സ്കൂളില്‍ പോകുകയും പച്ചക്കറി വാങ്ങാന്‍ പോകുകയും ഒക്കെ ചെയ്യുന്ന അച്ഛനും ഭര്‍ത്താവും ആയിരിക്കും. ഒരു ഏഴെട്ടു ദിവസത്തേക്ക്. അതു കഴിഞ്ഞാല്‍ മുങ്ങും. ആലുവയ്ക്കോ മൂന്നാറിലെ വീട്ടിലേക്കോ. എനിക്ക് നിശബ്ദമായ ഇടമാണ് ഇഷ്ടം.
ആലുവയിലെ വീട്ടില്‍ ഞാനും സുഹൃത്തും അസിസ്റ്റന്റും മാത്രമേയുള്ളൂ. ഇത്തവണ 15 ദിവസം ഞാനിവിടെ കാണും എന്നൊക്കെ പറഞ്ഞായിരിക്കും ചെന്നൈയിലേക്ക് ചെല്ലുക. ആറേഴ് ദിവസം കഴിയുമ്ബോള്‍ വാണി പറയും ബാബുവേട്ടാ പോകാറായിട്ടുണ്ട് കേട്ടോ. മൂത്തമകന്‍ അഭയ് മൂന്നാറിലെ എന്‍റെ റിസോര്‍ട്ട് നോക്കുകയാണ്.രണ്ടാമത്തെയാള്‍ അക്ഷയ് ലണ്ടനില്‍ ഇന്റര്‍നാഷണല്‍ ബിസിനസ് പഠിക്കുന്നു. മൂന്നാമത്തെ മകള്‍ ആര്‍ച്ച പ്ലസ് ടു പഠിക്കുന്നു. നാലാമത്തെ മകന്‍ ആദ്രി ഏഴാം ക്ലാസില്‍. ആര്‍ച്ചയ്ക്ക് ഞാന്‍ കോമഡി ചെയ്യുനത് ഇഷ്ടമല്ല. ജോജി എല്ലാവര്‍ക്കും ഇഷ്ടമായി’.