വില്ലൻ വേഷങ്ങളിൽ തിളങ്ങി ഇപ്പോൾ കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യുന്ന നടനാണ് ബാബുരാൻ, താരം ഇപ്പോൾ സംവിധാനത്തിലേക്കും ഇറങ്ങിയിരിക്കുകയാണ്, ബാബുരാജ് സംവിധാനം ചെയ്ത ബ്ലാക്ക് കോഫീ വിഷുവിനാണ് റിലീസ് ചെയ്തത്, വളരെ മികച്ച പ്രതികരണമാണ ചിത്രത്തിന് ലഭിക്കുന്നത്, ബാബുരാജൂം ഫഹദും ഒന്നിച്ച ജോജി ഇപ്പോൾ ആമസോൺ പ്രൈമിൽ വളരെ മികച്ച പ്രതികരണം നേടുകയാണ്, ചിത്രത്തിൽ ബാബുരാജൂം ഫഹദും കൂടാതെ ഉണ്ണിമയായും ഒരു വേഷം ചെയ്യുന്നുണ്ട്, ഉണ്ണിമായയുടെ കരിയറിൽ തന്നെ വളരെ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വെച്ചത് എന്നാണ് പ്രേക്ഷകർ ഇപ്പോൾ പറയുന്നത്.
ഇപ്പോൾ ബാബുരാജ് ചിത്രത്തിലെ ബിന്‍സി എന്ന കഥാപാത്രത്തിനെ കുറിച്ച് എഴുതിയ ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, തന്റെ ഫേസ്ബുക്കിലാണ് ബാബുരാജ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്, താരത്തിന്റെ പോസ്റ്റ് ഇങ്ങനെ,
പനചെല്‍ തറവാടിന്റെ തകര്‍ച്ചക്ക് കാരണം ജെയ്സണ്‍ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാന്‍. വളരെ ചെറുപ്പത്തിലേ ‘അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പന്‍ ഇത്തിരി സ്ട്രീക്ട് ആയാണ് വളര്‍ത്തിയത് എന്നത് സത്യമാണ്.
ബിന്‍സി കുടുംബത്തില്‍ വന്ന ഉടനെ എന്റെ ഭാര്യാ ഗ്രേസി വീട് വിട്ടു പോയി. എന്നെയും ഭാര്യയെയും തമ്മില്‍ തെറ്റിച്ചതും അവസാനം പോലീസ് കേസ് ആക്കിയതും എല്ലാം ബിന്‍സിയുടെ ഇടപെടലുകള്‍ ആണ്. ഇപ്പൊ അവസാനം എന്തായി. സ്വത്തുക്കള്‍ എല്ലാം അവര്‍ക്കു മാത്രമായി. എന്റെ അനിയന്‍ പാവമാണ്. മകന്‍ പോപ്പി യുടെ കാര്യത്തിലും പേടിയില്ലാതില്ല.. എന്നുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ബാബുരാജ് പറയുന്നത്.