നിരവധി മലയാള സിനിമകളിൽ കിടിലൻ വില്ലൻ കഥാപാത്രങ്ങളിലൂടെ മിന്നി തിളങ്ങിയ താരമാണ് ബാബുരാജ്. അതെ പോലെ തന്നെ സ്വഭാവ നടനായും വളരെ മികച്ച അഭിനയം കാഴ്ച വെച്ചു. മലയാള സിനിമ ലോകത്ത് ആക്ഷന്‍ നായിക വേഷങ്ങളിൽ ഒരു കാലത്ത് തിളങ്ങിയ വാണി വിഷ്വനാഥ് ആണ് ഭാര്യ. വളരെയധികം പ്രേക്ഷക പ്രീതി നേടിയ ജോജിയില്‍ മികച്ച കഥാപാത്രം കൈകാര്യം ചെയ്ത ബാബുരാജ് ആ ചിത്രത്തിലേയ്ക്ക് എത്തിയതിനെക്കുറിച്ചു ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനുഭവം പങ്കുവയ്ക്കുന്നു.
‘ ജോജി’യുടെ കഥ കേട്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ‘ഷോക്ഡ്’ ആയി. ഒരു മറുപടി കൊടുക്കാതെ കാറും എടുത്തു തിരികെ പോന്നു. കാരണം ഞാന്‍ ക്രിസ്ത്യാനി ആണ്. എന്റെ അമ്മ മരിക്കാന്‍ കിടക്കുമ്പോൾ ആത്മാവ് വിട്ടു പോകാനായി നടത്തിയ പ്രാര്‍ഥനയില്‍ ഞാന്‍ പങ്കെടുത്തില്ല. ഇത്രയും നാള്‍ സ്നേഹിച്ച ഒരാള്‍ ‘വിട്ടു പോകണേ’ എന്നു പ്രാര്‍ഥിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. ഈ ഓര്‍മ്മകള്‍ എന്നെ ബാധിച്ചു. എനിക്ക് ഇത്രയും ആഴമുള്ള കഥാപാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്നു ആദ്യം സംശയിച്ചു’- ബാബുരാജ് പറഞ്ഞു