മലയാളത്തിൻെറ പ്രിയപ്പെട്ട നടി ബീന ആന്റണി കോവിഡ് വൈറസ് ബാധിച്ച് അതീവ ഗുരുതരാവസ്തയിലായിരുന്നു.എന്നാൽ താരം രോഗമുക്തയായത് രണ്ട് ദിവസങ്ങള്‍ക്ക് മുൻപാണ്. ഇപ്പോൾ ബീന ആന്റണി വ്യക്തമാക്കുന്ന തെന്തെന്നാൽ കോവിഡ് ബാധിച്ച ആ സമയത്തെ തന്റെ അനുഭവമാണ്. ആരോഗ്യ സ്ഥിതി വളരെ മോശമായപ്പോള്‍ ആശുപത്രിയില്‍ പോകാതിരുന്നത് തന്നെ ഏറ്റവും വലിയ ഒരു തെറ്റായിരുന്നു. മരണത്തെ താന്‍ മുഖാമുഖം കണ്ടെന്നും ബീന ആന്റണി വ്യക്തമാക്കുന്നു.
ബീനാ ആന്റണിയുടെ വാക്കുകളിലേക്ക്…..
‘ഒരുപാട് ഒരുപാട് നന്ദിയുണ്ട് എല്ലാവരോടും. വല്ലാത്ത അവസ്ഥയിലൂടെയാണ് ശരിക്കും പറഞ്ഞാല്‍ ഞാൻ കടന്നുപോയത്. ശ്വാസമൊക്കെ നന്നായി എടുക്കാന്‍ സാധിക്കുന്നുണ്ട്. ഇതൊന്നും ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇതുവരെ പറഞ്ഞു കേട്ട അറിവുകളേയുണ്ടായിരുന്നുള്ളൂ. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടില്ല. പുതിയൊരു ഷൂട്ടുമായി ബന്ധപ്പെട്ട് എറണാകുളത്ത് ജോലി ചെയ്യുമ്ബോഴാണ് കൊവിഡ് ബാധിക്കുന്നത്.തളര്‍ച്ച തോന്നിയപ്പോള്‍ തന്നെ കാര്യം മനസ്സിലായി. വീട്ടിലിരുന്ന് റെസ്റ്റ് എടുക്കാന്‍ തീരുമാനിച്ചു.
അങ്ങനെ വീട്ടില്‍ ആറേഴ് ദിവസം ഇരുന്നു.എന്നാൽ പനി അങ്ങനെ വിട്ടുമാറുന്നുണ്ടായിരുന്നില്ല. എന്നാലും ആശുപത്രിയിലേക്ക് പോകേണ്ട എന്ന് തോന്നി. അത് ഏറ്റവും വലിയ തെറ്റായിപ്പോയി. പനി വിട്ടുമാറുന്നില്ലെങ്കില്‍ ആശുപത്രിയില്‍ പോകണമെന്ന് ബന്ധുക്കളും നിര്‍ബന്ധിച്ചു. ഡോക്ടറുമായി സംസാരിച്ച് അഡ്മിഷന്‍ റെഡിയാക്കിയിട്ടും പോകാന്‍ മടിച്ചു.പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കുമായിരുന്നു. അതിലെ റീഡിങ് 90ല്‍ താഴെയായപ്പോള്‍, ശ്വാസം കിട്ടാത്ത അവസ്ഥയിലായി. ഒരു സ്റ്റെപ്പ് വച്ചാല്‍ പോലും തളര്‍ന്നു പോകുന്ന അവസ്ഥ. അതിനുശേഷമാണ് ഇഎംസി ആശുപത്രിയില്‍ പ്രവേശിച്ചത്.
ഡോക്ടര്‍മാരും നഴ്‌സുമാരും നല്ല കെയര്‍ തന്നു. അവരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഞാന്‍ അവിടെ ഒറ്റയ്ക്കാണെന്ന് ഒരിക്കല്‍ പോലും തോന്നിയില്ല.അതുകൊണ്ട് പെട്ടെന്ന് രോഗമുക്തി നേടാന്‍ പറ്റി. ആശുപത്രിയിലെത്തിയ ആദ്യം ദിവസം തന്നെ മരണത്തെ മുഖാമുഖം കണ്ടു. ശ്വാസം കിട്ടാത്ത അവസ്ഥ വന്നു. രണ്ടുദിവസം ഓക്‌സിജന്‍ മാസ്‌ക് ധരിച്ചായിരുന്നു മുന്നോട്ടുപോയത്. ഇതിനിടെ ന്യുമോണിയ വല്ലാതെ ബാധിച്ചിട്ടുണ്ടായിരുന്നു. പക്ഷെ ഇക്കാര്യം ആരും എന്നെ അറിയിച്ചിരുന്നില്ലെന്നും താരം വ്യക്തമാക്കി.