നീലത്താമര എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നടിയാണ് അര്‍ച്ചന കവി. സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും സോഷ്യൽമീഡിയയിൽ അടക്കം സജീവമാണ് താരം. ബ്ലോഗുകൾ, വെബ് സീരിയലുകൾ, പെയിന്റിങ് എന്നിവയിലൂടെയെല്ലാം താരം പ്രേക്ഷകർക്ക് മുൻപിലെത്താറുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും ഏറെ ശ്രദ്ധ നേടാറുണ്ട്, അടുത്തിടെ താരം സ്വയം ഭോഗത്തിനെക്കുറിച്ച് പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു, ഇപ്പോൾ അർച്ചന പങ്കുവെച്ച Q &A ആണ് കഴിഞ്ഞദിവസം വൈറലായത് ലൈവിൽ എത്തിയ താരത്തിനോട് പല ചോദ്യങ്ങൾ ചോദിച്ച് പലരും എത്തി, എങ്കിലും ഒരു ആരാധകന് താരം നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
‘നമ്മളെ ഒട്ടും കെയർ ചെയ്യാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ, അനുകൂലിക്കുന്നുണ്ടോ ഇല്ലയോ?’ എന്നാണ് ആരാധകൻ അർച്ചനയോടായി സംശയം ചോദിക്കുന്നത്. ഈ ചോദ്യത്തിനാണ് മനോഹരമായ മറുപടി നടി നൽകിയത്.’തീർച്ചയായും, പക്ഷേ നമ്മൾക്ക് ഒരാളോടുള്ള സ്നേഹവും കെയറും പെട്ടെന്ന് ഇല്ലാതെയാക്കുവാനും വല്ലാത്ത ബുദ്ധിമുട്ടാണ്’, എന്ന ഒറ്റ വാചകത്തിൽ ഉള്ള മറുപടി ആണെങ്കിലും വളരെ അർത്ഥവത്തായ വരികൾ ആണ് നടി പങ്കുവച്ചത്.ഇപ്പോൾ താരത്തിന്റെ ഈ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
2016 ജനുവരിയിലാണ് അർച്ചനയും അബീഷും വിവാഹിതരായത്. ഇന്ത്യയിൽ തന്നെ പ്രശസ്തനായ സ്റ്റാൻഡപ്പ് കൊമേഡിയനാണ് അബീഷ് മാത്യു. പ്രമുഖ കോമഡി വീഡിയോകള്‍ പുറത്തിറക്കുന്ന എഐബിയിലെ ഒരേയൊരു മലയാളി സാന്നിധ്യം കൂടിയാണ് അബീഷ്. അർച്ചനയുടെ യൂ ട്യൂബ് വീഡിയോകളിൽ അബീഷും സ്ഥിരമായി എത്താറുണ്ടായിരുന്നു. എന്നാൽ പിന്നീട് അബീഷ് എത്തിയതോടെയാണ് ഇരുവരും വെറിപിരിഞ്ഞോ എന്ന് ആരാധകർ ചോദിച്ചെത്തിയത്, പിന്നീട് താരം തന്നെ ഇത് തുറന്നു പറയുക ആയിരുന്നു