മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് അനുസിത്താര, ചുരുങ്ങിയ കാലയളവിൽ നടി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി അനു മാറി. ശാലീനതയുടെ പര്യായമാണെങ്കിലും വേറിട്ട മോഡേൺ വേഷങ്ങളിലും പലപ്പോഴും നടി തിളങ്ങിയിട്ടുണ്ട്. വിവാഹശേഷമാണ് അനു അഭിനയലോകത്തേക്ക് എത്തിയത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വിഷ്ണുവാണ് അനുവിന്‍റെ ഭര്‍ത്താവ്. തന്റെ വിജയത്തിന് പിന്നിൽ തന്റെ ഭർത്താവ് വിഷ്ണു ആണെന്ന് താരം പറഞ്ഞിട്ടുണ്ട്, അദ്ദേഹം ഇല്ലായിരുന്നെങ്കിൽ താൻ സാധാരണ പെൺകുട്ടികളെ പോലെ ഒരു വീട്ടമ്മയായി ഒതുങ്ങി പോയേനെ എന്ന് താരം പലതവണ പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ എംജി ശ്രീകുമാര്‍ അവതരാകരനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയ അനുസിത്താര പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുന്നത്, താരം പറയുന്നത് ഇങ്ങനെ, കാവ്യാ മാധവനെപ്പോലെയുണ്ട് കാണാനെന്ന് കുറേ പേര്‍ പറഞ്ഞിട്ടുണ്ടെന്നും അത്രയൊന്നുമില്ലെങ്കിലും അത് കേള്‍ക്കുമ്പോള്‍ സന്തോഷമാണ് തോന്നുന്നതെന്നും ആണ് സിത്താര പറയുന്നു. കാവ്യയ്ക്ക് ലഭിച്ച സ്നേഹത്തിന്റെ ഒരു പങ്കാണ് ആരാധകർ തനിക്ക് നൽകുന്നതെന്നും സിത്താര പറഞ്ഞു.
‘എനിക്കിത് വരെ തോന്നിയിട്ടില്ല. കാവ്യ ചേച്ചിയുടെ സൗന്ദര്യമെന്ന് പറയുമ്പോള്‍ കണ്ണും മൂക്കും ഓരോന്ന് എടുത്ത് നോക്കിയാലും ഭംഗിയാണ്. അതുപോലെ ഉണ്ടെന്ന് ആളുകളുടെ സ്‌നേഹം കൊണ്ട് തോന്നുന്നതാവും.’ -അനു പറഞ്ഞു. വിഷ്ണുവേട്ടന്‍ ഫോട്ടോഗ്രാഫറാണെങ്കിലും അങ്ങനെ ഫോട്ടോയ്ക്ക് നില്‍ക്കാറില്ല. എനിക്ക് മടിയാണെന്നാണ് പറയാറുള്ളത്. വിവാഹ ഫോട്ടോയില്‍ ചില ചിത്രങ്ങളില്‍ മാത്രമേ അദ്ദേഹം ചിരിച്ച് കണ്ടിട്ടുള്ളൂവെന്നും അനു സിത്താര പറയുന്നു. വിഷ്ണുവുമായി അടിയുണ്ടാക്കാറുണ്ടെന്നും അതിനു പ്രത്യേകിച്ച് കാരണമൊന്നും വേണ്ടെന്നും അനു വ്യക്തമാക്കി.