മലയാളത്തിന്റെ മാസ്സ് സംവിധായകൻ ഷാജി കൈലാസിന്റെ പിറന്നാൾ ആണിന്ന്..,വല്യേട്ടനും കിങ്ങും കമ്മീഷണറും നരംസിംഹവും നാട്ടുരാജാവും എല്ലാം ഒരുക്കിയ ഷാജി കൈലാസ്. എന്നും മാസ്സ് ചിത്രങ്ങളുടെ അമരക്കാരനായ ഷാജി കൈലാസിന് പിറന്നാൾ ആശംസിച്ച് നിർമ്മാതാവും അഭിനേതാവുമൊക്കെയായ ആൻ്റണി പെരുമ്പാവൂരും എത്തിയിട്ടുണ്ട്. മോഹൻലാലും ആശംസകൾ അറിയിച്ചിരുന്നു… എന്നാൽ ശ്രദ്ധേയമായ പിറന്നാൾ ആശംസ ആൻറണി പെരുബാവൂരിന്റെയാണ്, കാരണം മറ്റൊന്നുമല്ല ആന്റണിയുടെ പിന്നിലായി ഒരു പഴയ കാർ കിടക്കുന്നുണ്ട്, ഒരു മഞ്ഞ സെൻ കാർ ആണ് പിന്നിലായി കിടക്കുന്നത്.. ആ കാർ ആദ്യം കാണുമ്പോൾ തന്നെ കുറച്ച് ചിത്രങ്ങൾ മനസിലേക്ക് ഓടി വരുന്നുണ്ട്,അതിൽ ആദ്യം കടന്ന് വരുന്നത് നരംസിംഹമാണ് , നായിക ഉപയോഗിക്കുന്ന മഞ്ഞ സെൻ കാർ , അതിലെ നമ്പർ പ്ലെയിറ്റ് ശ്രദ്ധിക്കുമ്പോൾ കറുത്ത ബോർഡിൽ വെളുത്ത അക്ഷരത്തിലാണ് , നമ്പർ KL.11 G .4708. അതെ നമ്പർ വണ്ടി തന്നെയാണ് ആൻറണി പെരുമ്പാവൂർ ഇന്ന് പോസ്റ്റ് ചെയ്ത വീഡിയോയിൽ ഉള്ള വണ്ടിയുടെ നമ്പരും.https://fb.watch/3wICy5FgQV/
ജോഷി സംവിധാനം നിർവഹിച്ച പ്രജ എന്ന മോഹൻലാൽ ചിത്രത്തിലും ഇതേ മഞ്ഞ സെൻ കാർ എത്തുന്നുണ്ട്.,നായിക ഉപയോഗിക്കുന്നത് ഇതേ സെൻ കാർ ആണ് വാഹനത്തിന്റെ നമ്പരും ഒന്ന് തന്നെയാണ് KL.11 G .4708. ഇതേ കാർ തന്നെയാണ് മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിൽ ഉപയോഗിച്ചിരിക്കുന്നതും എന്നാണ് കരുതുന്നത്,പക്ഷെ അതിൽ വാഹത്തിന്റെ നമ്പർ വ്യത്യാസമുണ്ട്.