ഓഗസ്റ്റ് 2, ഒട്ടു മിക്ക മലയാളികൾക്കും ഈ തീയതി ഓർമ്മയുള്ളതാകും..,ജോർജ്ജുകുട്ടിയും കുടുംബവും പാറേൽ പള്ളിയിൽ ധ്യാനത്തിന് പോയ ദിവസം വരുണിന്റെ ഓർമ്മ ദിനം, ചിന്തിച്ച് കുഴയേണ്ട മോഹൻലാൽ ജിത്തു ജോസഫ് ചിത്രത്തിലെ പ്രേക്ഷകർ ഏറെ ഓർത്തിരിക്കുന്ന കാര്യങ്ങളാണിവ..കിടിലൻ ക്ളൈമാക്സുമായി എത്തിയ ചിത്രത്തെ പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.ലാലേട്ടനാണ് ചിത്രത്തിൽ ജോര്ജ്ജുകുട്ടിയായി എത്തിയത്,ഭാര്യയായി മീനയും . ചിത്രത്തിൽ ജോർജ്ജുകുട്ടിയുടെ മൂത്ത മകളായി എത്തിയത് അൻസിബ ഹസൻ ആണ്..ദൃശ്യത്തിന് ശേഷം തനിക്ക് നല്ല വേഷങ്ങൾ ഒന്നും ലഭിച്ചില്ല എന്നും അഭിനയം നിർത്തിയാലോ എന്ന് പോലും ആലോചിച്ചിരുന്നു എന്നും ഹൻസിബ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.
ദൃശ്യത്തിലെ അഞ്ചുവിനെ പ്രേക്ഷകർക്ക് ഏറെ പരിചിതമാണ് , അത്രയ്ക്കും ജനശ്രദ്ധ നേടിയ ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് അൻസിബയ്ക്ക് ലഭിച്ചിരുന്നത്.,ചിത്രത്തിലെ തൻ്റെ റോൾ മൂലം കരിയർ തന്നെ മാറുമെന്നാണ് അൻസിബ ചിന്തിച്ചിരുന്നത്..അത്രക്കും സ്വീകാര്യതയാണ് ആ വേഷത്തിനു ലഭിച്ചിരുന്നത്..ചിത്രത്തിലെ മർമ്മ പ്രധാനമായ കൊലപാതകം നടത്തുന്നതും ജോർജ്ജ്‌കുട്ടിയുടെ മൂത്ത മകളാണ്, അതിനാൽ തന്നെ കഴിഞ്ഞ നാല് വർഷത്തിലേറെയായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന അൻസിബ സിനിമാഭിനയം തന്നെ ഉപേക്ഷിക്കാൻ തീരുമാനമെടുത്തിരുന്നു. ആ സമയത്താണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗമൊരുക്കുന്നതായി ജിത്തു ജോസഫ് പ്രഖ്യാപിക്കുന്നതും വീണ്ടും ജോർജുകുട്ടിയുടെ മകളാവാൻ അൻസിബയെ ക്ഷണിക്കുന്നതും. താരത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു പുനർജന്മം പോലെ വന്ന സിനിമയാണ് ദൃശ്യം 2.പ്രേക്ഷകർ ഏറെ ആക്മക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. വരുണിന്റെ ബോഡി പോലീസ് കണ്ടെടുക്കുമോ ? ജോര്ജ്ജുകുട്ടിയെ പോലീസ് പിടിക്കുമോ അങ്ങനെ നിരവധി ചോദ്യങ്ങളുമായാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്