മലയാളത്തിന്റെ പ്രിയ യുവനടൻ ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഏറ്റവും മികച്ച ചിത്രമാണ് ജോജി.അത് കൊണ്ട് തന്നെ ആസ്വാദക മനസ്സിൽ വലിയ രീതിയിൽ സ്ഥാനം നേടിയെടുക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞു.ഈ ചിത്രത്തിലെ നടി-നടൻമാരുടെ പ്രകടനം ഒന്നിനൊന്നു മികച്ചു നിന്നു എന്നത് തന്നെ ഈ ചിത്രത്തിന്റെ വളരെ വലിയ പ്രത്യേകതയാണ്.
അതെ പോലെ തന്നെയാണ് പ്രമുഖ നടി ഉണ്ണിമായ പ്രസാദ് അവതരിപ്പിച്ച ബിന്‍സി എന്ന കഥാപാത്രം. പക്ഷെ ആ കഥാപാത്രം അവതരിപ്പിക്കുവാന്‍ നിശ്ചയിച്ചിരുന്നത് മറ്റൊരു പ്രമുഖ നടിയെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉണ്ണിമായ. ബിന്‍സി എന്ന കഥാപാത്രം രൂപപ്പെടുമ്പോൾ മുതല്‍ ഞാന്‍ കൂടെയുണ്ട്.
ഇനി അടുത്ത സിനിമ ജോജിയാണെന്ന് തീരുമാനിച്ച ശേഷം കോ-ഡയറക്ടര്‍മാരായ അറാഫത്ത്, റോയി, പോത്തന്‍, ശ്യാം, ഞാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രതീഷ്, പോത്തന്റെ നാടക അദ്ധ്യാപകനായ വിനോദ് മാഷ് എന്നിവർ ഉൾപ്പെടുന്ന സംഘം വാഗമണ്ണിന് പോയി.? ഞങ്ങള്‍ക്ക് കൊവിഡ് പ്രൈമറി കോണ്‍ടാക്‌ട് ഉണ്ടാവുകയും എല്ലാവരും ഒരുമിച്ച് പതിനാലുദിവസം ഐസോലേഷനിലാവുകയും ചെയ്തു. പക്ഷേ അത് ഒരര്‍ത്ഥത്തില്‍ അനുഗ്രഹം ചെയ്തു. ആര്‍ക്കും എവിടെയും പോവാന്‍ കഴിയില്ല. മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. ശരിക്കും പേടിച്ച അവസ്ഥ. ഈ കഥ ഡെവലപ്പ്…