പ്രേക്ഷകരുടെ പ്രിയതാരം അനൂപ് മേനോൻ ആദ്യമായി നിർമ്മാണ രംഗത്തേക്ക് ചുവടു വയ്ക്കുകയാണ്. നടനും തിരക്കഥാകൃത്തായും സംവിധായകനായും എല്ലാം വെള്ളിത്തിരയിൽ അനൂപ് മേനോനെ കണ്ടിട്ടുള്ളതാണ് ആദ്യമായാണ് അനൂപ് മേനോൻ നിർമ്മാതാവിന്റെ കുപ്പായം അണിയുന്നത്.. സിനിമയുടെ പ്രഖ്യാപന വേളയിൽ ആരാണ് കേന്ദ്രകഥാപാത്രം ആരൊക്കെയാണ് അഭിനയിക്കുന്നത് എന്നുള്ള വിവരങ്ങൾ ഒന്നും തന്നെ പങ്ക് വെച്ചിരുന്നില്ല.കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നത് അന്നേരമാണ് ചിത്രത്തിലെ നായിക അഥവാ കേന്ദ്രകഥാപാത്രം ആയി എത്തുന്നത് ദേശിയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മിയാണ് എന്നറിയുന്നത്, പദ്‌മ എന്നാണ് ചിത്രത്തിന്റെ പേര് .ഗ്ലാസ് വെച്ച് സീരിയസ് ലുക്കിലുള്ള സുരഭിയെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത് , ചിത്രത്തിൽ നായകനായി വേഷമിടുന്നത് അനൂപ് മേനോൻ തന്നെയാണ്.നായകൻ നിർമ്മാതാവ് എന്നതിന് പുറമെ ചിത്രത്തിന് വേണ്ടി കഥ,തിരക്കഥ, സംഭാഷണം ,സംവിധാനം എന്നിവ നിർവഹിക്കുന്നതും അനൂപ് മേനോൻ തന്നെയാണ്. അനൂപ് സ്റ്റോറീസിന്റെ ബാനറിലാണ് അനൂപ് മേനോൻ ചിത്രം നിർമ്മിക്കുന്നത്.വലിയ ഒരു നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന പദ്മയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് മഹാദേവൻ തമ്പിയാണ്. ശങ്കർ രാമകൃഷ്‌ണൻ,മെറീന മൈക്കിൾ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു
