എ ആർ മുരുകദാസ് ഒരുക്കിയ ദർബാറിന് ശേഷം രജനികാന്ത് നായകനായി വേഷമിടുന്ന ചിത്രമാണ് ‘അണ്ണാത്തെ’ . കോവിഡ് പ്രതിസന്ധികൾ മൂലം ‘അണ്ണാത്തെ’ യുടെ ചിത്രീകരണം 2020 അവസാനത്തോടെ നിർത്തിവച്ചിരുന്നു , 8 ഓളം പ്രവർത്തകർക്ക് കൊറോണ ബാധിച്ചതിനെ തുടർന്നാണ് ചിത്രീകരണം നിർത്തി വെച്ചത്. ശിവയാണ് ചിത്രം സംവിധാനം നിർവഹിക്കുന്നത് , ദീപാവലി റിലീസായി ചിത്രം നവംബർ 4ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കളായ പിക്ചേഴ്സ് തങ്ങളുടെ ഓദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
#Annaatthe will be releasing on November 4th, 2021!
Get ready for #AnnaattheDeepavali! @rajinikanth @directorsiva @KeerthyOfficial @immancomposer pic.twitter.com/NwdrvtVtSE— Sun Pictures (@sunpictures) January 25, 2021
ദർബാറിന് ശേഷം വീണ്ടും നയൻതാര – രജനികാന്ത് ജോഡി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും അണ്ണാത്തെയ്ക്കുണ്ട്.പടയപ്പയും അരുണാചലവും പോലെ ഒരു മാസ്സ് ചിത്രമായിരിക്കും അണ്ണാത്തെ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ . മീന,ഖുശ്ബു ,കീർത്തി സുരേഷ്, പ്രകാശ് രാജ്, തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. ഡി ഇമ്മൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിസ്വാമിയാണ്.