മലയാള സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അഞ്ജലി നായര്‍. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രം ചെയ്ത താരം കൂടിയാണ് അഞ്ജലി. ഇപ്പോളിതാ സിനിമകളില്‍ അഭിനയിച്ചാല്‍ കിട്ടുന്ന പ്രതിഫല കണക്കിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. സിനിമയെ സംബന്ധിച്ച് തനിക്ക് ചെറിയ പ്രതിഫലം മാത്രമാണ് ലഭിക്കുന്നതെന്നാണ് താരം വ്യക്തമാക്കുന്നത്.
പക്ഷെ അതിൽ ചിലര്‍ പ്രതിഫലം നല്കുകയില്ലെന്ന് താരം തുറന്ന് പറഞ്ഞു .ദുഃഖ പുത്രിയുടെ മുഖം ഉള്ളത് കൊണ്ട് ആരോടും ഒന്നും തിരിച്ച പറയില്ലെന്ന് ഉറപ്പ് ഉള്ളത് കൊണ്ടായിരിക്കും ഇതെന്നും താരം കൂട്ടി ചേര്‍ത്തു.കമ്മട്ടിപ്പാടത്തില്‍ അഭിനയിച്ചപ്പോള്‍ ഒരു ദിവസം 3000 രൂപയാണ് ലഭിച്ചത്. ഇപ്പോഴും പലരും പ്രതിഫലം നല്‍കാറില്ല,എന്നാല്‍ ചിലര്‍ ചെറിയ പ്രതിഫലം നല്‍കും.
അതെ പോലെ ഒരു കാര്യമെന്തെന്നാൽ തന്റെ കടങ്ങളും ചിലവും കഴിഞ്ഞു തനിക്ക് ഒരു നല്ല ചെരുപ്പ് വാങ്ങാന്‍ പോലും ചിലപ്പോള്‍ കാശ് ഉണ്ടാകില്ലെന്നും താരം പറഞ്ഞു.ഈ ചെറിയ വരുമാനം കൊണ്ടാണ് കുടുംബം പോറ്റുന്നത്.പലര്‍ക്കും ഇത് അറിയാം. അതിനാലാണ് പലരും തങ്ങളുടെ സിനിമയില്‍ ചെറിയ വേഷങ്ങള്‍ തനിക്ക് നല്‍കുന്നത്. പലരും അച്ചാറെന്ന് തന്നെ കളിയാക്കാറുണ്ടെന്നും താരം പറഞ്ഞു. ഒരുവിധം എല്ലാ സിനിമയിലും ഉള്ളത് കൊണ്ടാണിത്.