പിന്നണി ഗായിക.മോഡൽ,നടി എന്നീ മേഖലയിൽ ഒരേ പോലെ കഴിവ് തെളിയിച്ച താരമാണ് ആന്‍ഡ്രിയ ജെര്‍മിയ. താരം സിനിമ ലോകത്തിലേക്കെത്തിയത് പിന്നണി ഗായികയായിട്ടാണെങ്കിലും അതിന് ശേഷം പിന്നീട് അഭിനേത്രി എന്ന നിലയിൽ ചുരുങ്ങിയ സമയം കൊണ്ട് ഉയർന്ന് വരുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ അഭിനയമികവ് പുലർത്തിയ ആന്‍ഡ്രിയ. വളരെയധികം ആസ്വാദക ശ്രദ്ധ നേടിയ ‘അന്നയും റസൂലി’നും ശേഷം ‘ലണ്ടന്‍ ബ്രിഡ്ജ്’ എന്ന ചിത്രത്തില്‍ പൃഥ്വിരാജിൻ്റെ നായികയായും ആൻഡ്രിയ മലയാളത്തിലേക്കെത്തിയിരുന്നു.
അതെ പോലെ തന്നെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും എന്നെന്നും ആരാധകരുടെ ഇഷ്ട താരമാണ് ആന്‍ഡ്രിയ ജെര്‍മിയ. മാസ്റ്റർ എന്ന സിനിമയിലാണ് താരം ഒടുവിലായിഅഭിനയിച്ചത്. ഇപ്പോളിതാ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മിസ്‌കിന്റെ പുതിയ ഹൊറര്‍ ചിത്രത്തില്‍ താരം നഗ്നയായി എത്തും എന്നതാണ്.പിസാസ് 2 എന്ന ചിത്രത്തിലാണ് മിസ്‌കിനും ആന്‍ഡ്രിയയും ഒന്നിക്കുന്നത്.
2020 ഡിസംബര്‍ 21 ന് അവരുടെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. സിനിമയില്‍, ഒരു ആംഗ്ലോ-ഇന്ത്യന്‍ സ്ത്രീയുടെ കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിക്കുന്നത്. ദക്ഷിണേന്ത്യന്‍ പത്രങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആന്‍ഡ്രിയ ജെറമിയ ഒരു നഗ്ന വേഷം ചെയ്യാന്‍ സമ്മതിച്ചിട്ടുണ്ട്. ഈ രംഗം ഇതിവൃത്തത്തില്‍ നിര്‍ണായകമായിരുന്നുവെന്ന് തോന്നുന്നു, അതിനാലാണ് നടി ഇത് ചെയ്യാന്‍ സമ്മതിച്ചതെന്നുമായാണ് റിപ്പോര്‍ട്ട്.