ഇപ്പോളിതാ സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി ആരാധകർ ഒരേ പോലെ ചോദിക്കുന്ന ഒരു ചോദ്യമാണ് അഹാനയ്ക്ക് പാട്ടും വശമുണ്ടോ? എന്ന്. താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച മനോഹരമായ ഒരു വീഡിയോയ്ക്ക് വളരെ കുറഞ്ഞ സമയം കൊണ്ട് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗാനം പാടുന്ന കൂട്ടത്തിൽ സംഗീതോപകരണം കൂടി വായിച്ച് ഏറെ കൂളായി തന്നെ പാടുകയാണ് അഹാന കൃഷ്ണകുമാര്‍. അഹാന ആലപിക്കുന്നത് മോഹന്‍ലാലും ചിത്രയും ചേര്‍ന്ന് ആലപിച്ച ‘കൈതപ്പൂവിന്…’എന്ന സൂപ്പര്‍ഹിറ്റ് ഗാനമാണ്. ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിൽ മഞ്ജു വാര്യരും അബാസും അഭിനയിച്ച പാട്ടാണിത്.

ahana1
View this post on Instagram

ahana
വളരെ ഏറെ മാധുര്യം തുളുമ്പുന്ന ഈ ഗാനം മോഹന്‍ലാല്‍ ആലപിച്ചതുകൊണ്ട് തന്നെ മലയാളികള്‍ക്ക് ഗാനത്തിനോട് ഏറെ താല്പര്യവുമുണ്ട്. അതെ പോലെ വളരെ മനോഹരമായി തന്നെ ഗാനം ആലപിക്കാന്‍ അഹാനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അഹാനയും സഹോദരിമാരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അഹാനയുടെ അച്ഛനും നടനുമായ കൃഷ്ണകുമാറും സോഷ്യല്‍ മീഡിയയില്‍ താരമാണ്. അഹാനയും സഹോദരിമാരും ഒന്നിച്ചുള്ള ഡാന്‍സ് വീഡിയോ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. ഡാന്‍സിനും ടിക് ടോകിനും പിന്നാലെയാണ് അഹാന പാട്ടുപാടി ആരാധകരെ കയ്യിലെടുത്തിരിക്കുന്നത്.
