മലയാളത്തിന്റെ പ്രിയങ്കരനായ ഹാസ്യ താരം കോട്ടയം നസീര്‍ ഇപ്പോൾ ആരാധകരെ ഓരോ നിമിഷവും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്.വളരെ മികച്ച മിമിക്രി കലാകാരന്‍ എന്ന രീതിയിലാണ് ഇത്രയും നാൾ പ്രേക്ഷകർ കോട്ടയം നസീറിനെ കണ്ടതെങ്കില്‍ ഇന്ന് നിറങ്ങള്‍ കൊണ്ട് മായാവിദ്യകൾ തീര്‍ക്കുന്ന ഒരു ആര്‍ട്ടിസ്റ്റായി ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് നസീര്‍. ഏതാനും ദിവസങ്ങൾക്ക് മുൻപ് നസീര്‍ വരച്ച മനോജ് കെ ജയന്റെ ദിഗംബരന്‍ എന്ന കഥാപാത്രത്തിന്റെ വളരെ മനോഹരമായ പെയിന്റിംഗ് ഏറെ ജനശ്രദ്ധ നേടിയിരുന്നു.
അത് കൊണ്ട് തന്നെ ഇപ്പോൾ യുവ താരം ജയസൂര്യയുടെ ഈശോ എന്ന ചിത്രത്തിലെ കഥാപാത്രത്തെയും ക്യാന്‍വാസിലേക്ക് പകര്‍ത്തിയിരിക്കുകയാണ് നസീര്‍.”എന്നെ എപ്പോഴും അതിശയിപ്പിക്കുന്ന ആളുകളില്‍ ഒരാളാണ് നസീര്‍ക്ക, അത് അദ്ദേഹത്തിന്റെ അത്ഭുതകരമായ അനുകരണ നൈപുണ്യമോ ചിത്രകലയോ ആകട്ടെ, തിരഞ്ഞെടുക്കുന്ന ഏത് മേഖലയിലും അദ്ദേഹം മികവ് പുലര്‍ത്തുന്നു. അദ്ദേഹത്തിനുള്ളിലെ സംവിധായകനും അതിശയിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്, അത് വളരെ അകലെയാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലായ്‌പ്പോഴും സ്നേഹവും ബഹുമാനവും മാത്രം,” ജയസൂര്യ കുറിക്കുന്നു.
View this post on Instagram
ഇപ്പോള്‍ വരകളുടെ ലോകത്താണ് കോട്ടയം നസീര്‍. 2020 വര്‍ഷത്തിൽ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും രാജ്യം സ്തംഭനാവസ്ഥയിലേക്ക് പോയപ്പോഴും പ്രതിസന്ധിഘട്ടത്തെയും വളരെ പോസിറ്റീവാക്കി മാറ്റി കോട്ടയം നസീര്‍ എന്ന പ്രതിഭ നിറങ്ങളുടെ ലോകത്ത് മുഴുകുകയായിരുന്നു. നൂറുകണക്കിന് ചിത്രങ്ങളാണ് ഈ ലോക്ക്ഡൗണ്‍ കാലത്ത് കോട്ടയം നസീര്‍ വരച്ചു കൂട്ടിയത്.