തെന്നിന്ത്യയിലും ബോളിവുഡിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താര സുന്ദരിയാണ് പൂജ ഹെഗ്‍ഡെ. സിനിമാ ലോകത്തിലെ സൂപ്പര്‍താരങ്ങളുടെ നായികയായി എത്തുന്ന താരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ്. അതെ പോലെ തന്നെ ഒരു സിനിമയ്‍ക്ക് 2.5 കോടി രൂപയാണ് പൂജ ഹെഗ്‍ഡെ വാങ്ങിക്കുന്നത്. ഇപ്പോളിതാ കോവിഡ് സ്ഥിരീരിക്കുന്നവര്‍ ഓക്സിജന്‍ നില പരിശോധിക്കേണ്ടതിന്റെയും ഇതിനായി പള്‍സ് ഓക്സിമീറ്റര്‍ എങ്ങനെ ശരിയായി ഉപയോഗിക്കണമെന്നും പരിചയപ്പെടുത്തുകയാണ് നടി പൂജ ഹെഗ്‍ഡെ.
നടി ഇക്കാര്യം ആരാധകര്‍ക്കായി വിവരിച്ചത് കോവിഡിനെ നേരിട്ട തന്റെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ്.കോവിഡ് സ്ഥിരീകരിച്ചതിനുശേഷം ഡോക്ടര്‍ ഇതേക്കുറിച്ച് പറഞ്ഞുതരുന്നതുവരെ തനിക്കും പള്‍സ് ഓക്സിമീറ്ററിന്റെ ഉപയോഗം അറിയില്ലായിരുന്നെന്ന് പറയുകയാണ് പൂജ.
View this post on Instagram
നെയില്‍ പോളിഷ് പൂര്‍ണമായും നീക്കിക്കളയുകയാണ് ആദ്യം ചെയ്യേണ്ടത്. പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിക്കുന്നതിന് അഞ്ചു മിനിറ്റ് മുൻപ് വിശ്രമിക്കണം. ചൂണ്ടുവിരലോ നടുവിരലോ ഘടിപ്പിച്ചശേഷം നെഞ്ചോടു ചേര്‍ത്ത് ഒരു മിനിറ്റോളം വച്ച് ഓക്സിജന്‍ ലെവല്‍ പരിശോധിക്കണം. ഓക്സിജന്‍ പരിശോധിക്കുന്നതിന്റെ ഓരോ ഘട്ടവും പൂജ വിഡിയോയില്‍ കാണിച്ചതരുന്നുമുണ്ട്.