വേറിട്ട കഴിവ് കൊണ്ട് തന്നെ മോളിവുഡ് സിനിമാ മേഖലയിലെ പ്രശസ്ത സംഗീത സംവിധായകനായി മാറിയ താരമാണ് ഗോപി സുന്ദര്‍. അത് കൊണ്ട് തന്നെ സംഗീത ലോകത്തെ വലിയ നേട്ടങ്ങള്‍ മാത്രമല്ല, താരത്തിന്റെ വ്യക്തി ജീവിതത്തിലെ വിവാദങ്ങളും ഗോപി സുന്ദറിനെ തേടി എത്തിയിട്ടുണ്ട്. അതെ പോലെ തന്നെ താരത്തിന്റെ ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെ ഗായിക അഭിയാ ഹിരണ്‍മയിക്കൊപ്പം ലിവിംഗ് ടുഗെദറിലാണ് ഗോപി സുന്ദര്‍. പ്രണയിനിയും ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരണ്‍മയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഗോപി സുന്ദര്‍ എത്തിയത് ഒക്കെ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.
എന്നാല്‍ ഇന്നലെ ജന്മദിനം ആഘോഷിച്ച താരത്തിന് ജീവിത പങ്കാളിയും ഗായികയുമായ അഭയ ഹിരണ്‍മയി നേര്‍ന്ന ആശംസ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമായിരിക്കുകയാണ്. കോവിഡ് കാലത്തിനു മുന്‍പ് ഒന്നിച്ചുപോയ ഒരു യാത്രയുടെ വീഡിയോയ്‌ക്കൊപ്പമാണ് താരം ഇപ്പോള്‍ ആശംസ കുറിച്ചത്.
View this post on Instagram
ഹാപ്പി ഹാപ്പി ബര്‍ത്ത്‌ഡേ ഏട്ടാ, ഐ ലവ് യൂ. ഒന്നിച്ചു വളര്‍ന്ന് സ്‌നേഹിച്ച് മരിക്കാം. മികച്ച ആരോഗ്യവും സമാധാനവും നല്‍കി അനുഗ്രഹിക്കട്ടെ. ഒരുപാട് സ്‌നേഹത്തോടെ ഹീ?ഗോ, ശിവാജി, പുരുഷു, തങ്കപ്പന്‍, മാഷ, കല്യാണി പിന്നെ ഞാനും ഹിരണ്‍മയി കുറിച്ചു. ഉക്രെയിനിലേക്കുള്ള യാത്രക്കിടയില്‍ തെരുവില്‍ കുട്ടികള്‍ക്കൊപ്പം പ്രകടനം നടത്തുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ പോസ്റ്റ് ചെയ്‌തു ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകർ ഈ വീഡിയോ ഏറ്റെടുക്കുകയും ചെയ്തിരുന്നു.