ഒരു സിനിമ തുടക്കം മുതൽ ചിരിച്ച് കണ്ടിട്ട് അവസാനം കണ്ണ് നനയിച്ചാലോ? അങ്ങനെ ചിത്രത്തിന്റെ ഗതി തന്നെ മാറ്റി വിടാൻ പറ്റുമോ ? അതാണ് പ്രിയദർശൻ മാജിക്.. തുടക്കം മുതൽ നിർത്താതെ ചിരിപ്പിച്ച ശേഷം അവസാനം വളരെ ഇമോഷണൽ ആക്കും.അങ്ങനെ ചെയ്തെടുക്കാൻ അൽപ്പം ബുദ്ധിമുട്ട് തന്നെയാണ്, കൈയിൽ നിന്ന് വഴുതി വീണു സിനിമ മുഴുവനും നെഗറ്റിവ് പറയാനും ഇടവരുത്തും.. എന്നാൽ അതിനെ മനോഹരമാക്കി ചിത്രീകരിക്കാൻ പ്രിയദർശൻ എന്ന സംവിധായകന് സാധിച്ചു.. നിരവധി ചിത്രങ്ങളാണ് അദ്ദേഹം അത്തരത്തിൽ ഒരുക്കിയിട്ടുള്ളത്.. അതിൽ മോഹൻലാലും വലിയ ഒരു പങ്ക് വഹിച്ചിട്ടുണ്ട്, സിനിമയുടെ തുടക്കം മുതൽ പ്രേക്ഷകരെ ചിരിപ്പിച്ച് ഹാസ്യം കൈകാര്യം ചെയ്തിരുന്ന ഒരു കഥാപാത്രം പകുതി മുതൽ സെന്റിമെന്റൽ സീനുകൾ വെറുപ്പിക്കാതെ ചെയുക എന്നത് വലിയ ഒരു കാര്യം തന്നെയാണ്, മോഹൻലാൽ എന്ന നടന് അതിന് വളരെ നന്നായി തന്നെ ചെയ്യാൻ കഴിഞ്ഞു..പ്രേക്ഷകനെ അവസാനം വരെ ചിരിപ്പിച്ച നിരവധി സിനിമകളും പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ട് നൽകിയിട്ടുണ്ട്.. ബോയിങ് ബോയിങ്, ആരം +ആരം = കിന്നരം,മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു,അക്കരെ അക്കരെ അക്കരെ ,തുടങ്ങിയ ചിത്രങ്ങൾ ക്ളൈമാക്സ് വരെ നിർത്താതെ ചിരിപ്പിച്ചവയാണ്..താളവട്ടം ,വെള്ളാനകളുടെ നാട്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചിത്രം, വന്ദനം,കിലുക്കം , മിഥുനം, തേന്മാവിൻ കൊമ്പത്, മിന്നാരം, ചന്ദ്രലേഖ, തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തന്നെ പ്രേക്ഷകരെ ആദ്യം ചിരിപ്പിച്ചിട്ട് പകുതിക്ക് ശേഷം കണ്ണ് നനച്ച ചിത്രങ്ങളാണ്.എല്ലാ ചിത്രങ്ങളിലും തന്നെ മോഹൻലാൽ – പ്രിയദർശൻ മാജിക് തന്നെയാണ് നമ്മൾക്ക് കാണാൻ സാധിക്കുന്നത്.താളവട്ടം എന്ന സിനിമയിൽ കൂടെയാണ് പ്രിയദർശൻ ഇത്തരത്തിലുള്ള പരീക്ഷണം ആരംഭിക്കുന്നത്, മോഹൻലാൽ അവതരിപ്പിക്കുന്ന വിനോദ് എന്ന കഥാപാത്രത്തിൽ കൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.. മാനസിക വിഭ്രാദ്ധിയുള്ള വിനോദ് ചെയ്തു കൂട്ടുന്ന തമാശകളും വിനോദിന്റെ കുസൃതികളും ജഗതി അവതരിപ്പിക്കുന്ന സെക്യൂരിറ്റി കഥാപാത്രത്തിന്റെ തമാശകൾ എല്ലാം കൊണ്ട് സമ്പന്നമാണ് ആദ്യ പകുതി, മെന്റൽ ഹോസ്പ്പിറ്റലിന്റെ പശ്ചാത്തലമാണ് ചിത്രത്തിൽ കൂടുതൽ ഭാഗവും, ഇടയിൽ വിനോദിന്റെ ഭൂതകാലത്തിലേക്ക് പോകുകയും ചെയ്യുന്നുണ്ട്..വിനോദും ഹോസ്പിറ്റലിന്റെ ഉടമസ്ഥനായ രവീന്ദ്രന്റെ മകളും തമ്മിൽ ആദ്യം പിണക്കവും പിന്നീട് അടുപ്പത്തിൽ ആകുകയും ചെയ്യുന്നു, രവീന്ദ്രന്റെ മകൾ സാവിത്രിയായി കാർത്തികയാണ് എത്തുന്നത്.. ഇവർ തമ്മിൽ അടുപ്പത്തിൽ ആയി കഴിയുമ്പോൾ വിനോദിന്റെ അസുഖം മാറുകയും അവിടെ നിന്നും ചിത്രം സെന്റിമെന്റൽ ട്രാക്കിലേക്ക് പോകുകയും ചെയ്യുകയാണ്.. അവസാനം എത്തുമ്പോളേക്കും അത് വരെ കുടു കൂടെ ചിരിച്ച ഓരോരുത്തരുടെയും കണ്ണുകൾ മെല്ലെ നിറയും.. താളവട്ടം സിനിമയിൽ തുടങ്ങിയ ഈ പാറ്റേൺ പ്രിയദർശൻ മറ്റ് ചിത്രങ്ങളിലും പരീക്ഷിച്ച് വിജയം നേടി.ശ്രീനിവാസന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രമാണ് വെള്ളാനകളുടെ നാട്, സി പവിത്രൻ നായർ അഥവാ സി.പി എന്ന റോഡ് കോൺട്രാക്ടർ ആയാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്.. കുടുംബത്തിലും തൊഴിലാളികളുടെ ഇടയിലും സി പി യുടെ ജീവിതവും അതിലെ നർമ്മത്തിലൂടെയും മുന്നോട്ട് പോകുന്ന ചിത്രത്തിൽ തന്റെ പഴയ നായികയെ സിപി കണ്ടുമുട്ടുന്നു രാധ എന്ന കഥാപാത്രമായി ശോഭനയാണ് വേഷമിട്ടത് , മുൻസിപ്പൽ കമ്മീഷണറായി എത്തുന്ന രാധയും സിപിയും തമ്മിൽ ആദ്യം തർക്കവും പിണക്കവും പിന്നീട് അവർ അടുക്കുകയും ചെയ്യുന്നു..തമാശയിൽ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന ചിത്രം പിന്നീട് സെന്റിമെൻസിലേക്ക് വഴിമാറി പോകുകയാണ്…ചിരിപ്പിച്ച് അവസാനം കരയിച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ വെള്ളാനകളുടെ നാടും അങ്ങനെ ചേർക്കപ്പെടും.മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു ശ്രീനിവാസൻ തിരക്കഥയിൽ ഒരുങ്ങിയ മോഹൻലാൽ പ്രിയദർശൻ ചിത്രമാണ് മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു.. മുകുന്ദൻ കർത്താ എന്ന സാധാരണക്കാരനായ കഥാപാത്രമാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്, മോഹൻലാൽ – ശ്രീനിവാസൻ കൂട്ടുകെട്ടിൽ നല്ല കലക്കൻ കോമഡി രംഗങ്ങൾ ചിത്രത്തിൽ ഉടനീളം കാണാൻ സാധിക്കുന്നുണ്ട്.,രഞ്ജിനിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സുമിത്ര എന്ന കഥാപാത്രത്തെയാണ് രഞ്ജിനി അവതരിപ്പിക്കുന്നത്… ചിരിപ്പിച്ച് അവസാനം ആകുമ്പോളേക്കും കണ്ണിനെ ഇരണിയിക്കുന ചിത്രമാണിത്. മോഹൻലാൽ പ്രിയദർശൻ ചിത്രം “ചിത്രം”. ചിരിയിൽ തുടങ്ങി വിങ്ങലിൽ അവസാനിക്കുന്ന നിരവധി ചിത്രങ്ങളാണുള്ളത് അത്തരത്തിൽ ഏറെ പ്രേക്ഷകനെ ചിരിപ്പിച്ച് അവസാനം സങ്കടത്തിൽ നിർത്തുന്ന സിനിമ അതാണ് ചിത്രം. 1988 ഡിസംബർ 23നാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്, 33 വർഷങ്ങൾ പിന്നിടുമ്പോളും ഒട്ടും മടുപ്പില്ലാതെ ഏവരും ആഘോഷിക്കുന്ന ഒരു സിനിമയാണ് ചിത്രം. മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നാണ് ചിത്രം.വിഷ്ണു എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങൾ മോഹൻലാൽ എന്ന അഭിനേതാവിനു മാത്രം ചെയ്യാൻ കഴിയുന്ന ഒന്നാണ്, ചമ്മൽ ,നാണം,പ്രണയം ,ഹാസ്യം , സങ്കടം എല്ലാം തന്നെ വിഷ്ണു എന്ന കഥാപാത്രത്തിൽ നിറഞ്ഞ് നിൽക്കുന്നു.. കുസൃതിയിലും ഹാസ്യത്തിലും തുടങ്ങി സെന്റിമെൻസിൽ അവസാനിക്കുന്ന ഒരു കഥാപാത്രമാണ് വിഷ്ണു.സിനിമ അവസാനിക്കുമ്പോൾ ഏവരും മനസ്സിൽ ആലോചിക്കുന്ന ഒന്ന് വിഷ്ണു തിരിച്ചു വരുമോ, തൂക്ക് കയറിൽ നിന്നും രക്ഷപ്പെടുമോ എന്നതാണ് സിനിമ കഴിയുമ്പോളേക്കും വിഷ്ണുവുമായി ഓരോരുത്തരും അത്രമേൽ അടുത്ത് പോകും. പ്രേക്ഷകരുടെ മനസ്സിൽ താങ്ങി നിൽക്കുന്ന അല്ലെങ്കിൽ മായാത്ത അവശേഷിക്കുന്ന ഒരുപാടു രംഗങ്ങൾ ചിത്രത്തിലുണ്ട് എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് വന്ദനം.. മോഹൻലാൽ പ്രിയദർശൻ ചിത്രം വന്ദനം..! പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഒട്ടേറെ നർമ്മ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്, ഉണ്ണികൃഷ്ണൻ എന്ന മോഹൻലാൽ കഥാപാത്രവും മുകേഷ്, ജഗദീഷ് , സുകുമാരി തുടങ്ങിയവരുടെ ഒട്ടേറെ നർമ്മ മൂഹൂർത്തങ്ങൾ ചിത്രത്തിൽ ഉണ്ട്.. ഏറെ വൈറലായ ഒരുപാട് സീൻ ചിത്രത്തിൽ ഉണ്ട് അതിൽ ഒന്നാണ് കസേരയിൽ മോഹൻലാൽ ഇരിക്കുമ്പോൾ പശ പിടിച്ച് കസേരയിൽ ഒട്ടുന്നതും തുടർന്നുള്ള സംഭവങ്ങളും എല്ലാം തരന്ഗമായി മാറിയവയാണ്.. ജഗദീഷ് കഥാപാത്രം മോഹൻലാലിനെ ഫോള്ളോ ചെയ്തത് സൈക്കിളിൽ പോകുന്നതും തരംഗമാണ്. അങ്ങനെ തമാശയിൽ പൊക്കോണ്ടിരിക്കുന്ന ചിത്രത്തെ പിന്നീട് ത്രില്ലിങിലേക്കും സെന്റിമെൻസിലേക്കും വഴി തിരിച്ച് വിടുന്നുണ്ട്, ചിത്രത്തിലെ നായിക ഗാഥായും ഉണ്ണികൃഷ്ണനും ഒന്നിച്ചിരുന്നെങ്കിൽ എന്ന് ഓരോ പ്രേക്ഷകനും ആഗ്രഹിച്ച് പോകുന്നുണ്ട്..,ക്ളൈമാക്സിൽ ഓരോ പ്രേക്ഷകനും കണ്ണിൽ നിന്ന് ഒരു തുള്ളിയെങ്കിലും കണ്ണീർ വരാത്ത ആരും ഉണ്ടാകില്ല.ഇങ്ങനെ നിരവധി ചിത്രങ്ങളിലാണ് പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ട് പ്രേക്ഷകരെ ചിരിപ്പിച്ച് കരയിച്ചത്
You May Also Like
Film Aspects
ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...
Film Aspects
കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...
Latest News
സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...
Film Aspects
മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ, മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...