മലയാള സിനിമ ആരാധകർ എന്നും നെഞ്ചിലേറ്റി താലോലിക്കുന്ന ഒരു പിടി ചിത്രങ്ങളുണ്ട് അതിൽ മുൻ പന്തിയിൽ തന്നെയുണ്ടാകും മോഹൻലാൽ പ്രിയദർശൻ ചിത്രം “ചിത്രം”. ചിരിയിൽ തുടങ്ങി വിങ്ങലിൽ അവസാനിക്കുന്ന നിരവധി ചിത്രങ്ങളാണുള്ളത് അത്തരത്തിൽ ഏറെ പ്രേക്ഷകനെ ചിരിപ്പിച്ച് അവസാനം സങ്കടത്തിൽ നിർത്തുന്ന സിനിമ അതാണ് ചിത്രം. 1988 ഡിസംബർ 23നാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്, 33 വർഷങ്ങൾ പിന്നിടുമ്പോളും ഒട്ടും മടുപ്പില്ലാതെ ഏവരും ആഘോഷിക്കുന്ന ഒരു സിനിമയാണ് ചിത്രം. മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നാണ് ചിത്രം.വൺ ലൈൻ കേട്ടാൽ ഒട്ടും അംഗീകരിക്കാൻ സാധിക്കാത്ത ഒരു കഥയെ ദൃശ്യവൽക്കരണം കൊണ്ടും സംഭാഷണങ്ങൾ കൊണ്ടും ഹാസ്യം കൊണ്ടും എല്ലാം വേറെ തലത്തിലേക്ക് എത്തിക്കുകയാണ് ഉണ്ടായത്,മംഗല്യപുഴ എന്ന സാങ്കൽപ്പിക ഗ്രാമം, ആ ഗ്രാമത്തിലെ തമ്പുരാൻ തന്റെ അവസാനത്തെ അവധിക്കാലം മകളോടും മരുമകനോടും ഒപ്പം ആഘോഷിക്കാൻ അമേരിക്കയിൽ നിന്നും നാട്ടിലേക്ക് വരുന്നു,കാമുകന്റെ കാര്യം നേരത്തെ വീട്ടിൽ പറയുകയും പിനീട് അയാൾ ഉപേക്ഷിക്കുകയും ചെയ്തപ്പോൾ മകൾ അച്ഛനെ കാണിക്കാനായി 15 ദിവസത്തേക്ക് ഭർത്താവായി അഭിനയിക്കാൻ ഒരാളെ വാടകയ്ക്ക് എടുക്കുന്നു, ആ 15 ദിവസങ്ങൾക്കുള്ളിൽ നായകനും നായികയും പരസ്പരം വേർപിരിയാനാകാത്ത വിധം അടുക്കുന്നു, അവസാനം നായകൻ തൂക്ക് കയറിലേക്ക് നീങ്ങുമ്പോൾ നായിക ഇനിയുള്ള തന്റെ ജീവിതം നായകന്റെ വിധവയായി ജീവിക്കാൻ തീരുമാനിക്കുന്നു, ഒപ്പം നായകന്റെ കുട്ടിയെയും ഏറ്റെടുക്കുന്നുയഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയൊരു കഥ ഒരിക്കലും നടക്കുകയില്ല അത്തരത്തിലൊരു കഥയെ ഇത്രയും മനോഹരമായി അവതരിപ്പിച്ച് എക്കാലത്തെയും ഹിറ്റ് ചിത്രമാക്കാൻ പ്രിയദർശൻ എന്ന സംവിധായകന് മാത്രമേ സാധിക്കുകയുള്ളു..അഭിനയം കൊണ്ടും നർമ്മം കൊണ്ടും ഓരോ അഭിനേതാക്കളും തകർത്ത് അഭിനയിക്കുക തന്നെ ചെയ്തു.. വിഷ്ണു എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങൾ മോഹൻലാൽ എന്ന അഭിനേതാവിനു മാത്രം ചെയ്യാൻ കഴിയുന്ന ഒന്നാണ്, ചമ്മൽ ,നാണം,പ്രണയം ,ഹാസ്യം , സങ്കടം എല്ലാം തന്നെ വിഷ്ണു എന്ന കഥാപാത്രത്തിൽ നിറഞ്ഞ് നിൽക്കുന്നു.. കുസൃതിയിലും ഹാസ്യത്തിലും തുടങ്ങി സെന്റിമെൻസിൽ അവസാനിക്കുന്ന ഒരു കഥാപാത്രമാണ് വിഷ്ണു.സിനിമ അവസാനിക്കുമ്പോൾ ഏവരും മനസ്സിൽ ആലോചിക്കുന്ന ഒന്ന് വിഷ്ണു തിരിച്ചു വരുമോ, തൂക്ക് കയറിൽ നിന്നും രക്ഷപ്പെടുമോ എന്നതാണ് സിനിമ കഴിയുമ്പോളേക്കും വിഷ്ണുവുമായി ഓരോരുത്തരും അത്രമേൽ അടുത്ത് പോകും. പ്രേക്ഷകരുടെ മനസ്സിൽ താങ്ങി നിൽക്കുന്ന അല്ലെങ്കിൽ മായാത്ത അവശേഷിക്കുന്ന ഒരുപാടു രംഗങ്ങൾ ചിത്രത്തിലുണ്ട് വിരലുകൾ കൂട്ടിപ്പിടിച്ച് ഫോട്ടൊ എടുക്കുന്ന ആംഗ്യം കാണിക്കുന്ന രംഗം , ശ്രീനിവാസൻ കഥാപത്രം തംബ്രാനായി വിലസി നടക്കുന്നത്, ശ്രീനിവാസന്റെ നമ്പ്യാർ ‘ഇതൊരു ആനയല്ല, ഇത് തേങ്ങല്ല, ഇത് ഒലക്കയുമല്ല’ എന്ന് പറയുന്ന രംഗം, ആദിവാസി ആചാരത്തിന്റെ ഭാഗമായി കല്യാണിയെ വടി കൊണ്ട് അടിച്ച ശേഷം ‘എത്ര മനോഹരമായ ആചാരങ്ങൾ, ഇങ്ങനെ മനോഹരമായ ആചാരങ്ങൾ വൈകീട്ടും ഉണ്ടാകുമോ എന്തൊ’ എന്ന് വിഷ്ണു പറയുന്ന രംഗം, വിഷ്ണു കർപ്പൂരം കൈയ്യിൽ വെച്ച് കത്തിക്കുന്ന രംഗം, അങ്ങനെ നിരവധി നർമ്മ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് സിനിമ
മനോഹരമായ ഗാനങ്ങൾ കൊണ്ടും ചിത്രം സമ്പന്നമാണ്, ഗാന രംഗങ്ങളിൽ മോഹൻലാലിൻറെ ലിപ്പ് സിങ്ങ് എന്നും അത്ഭുതപെടുത്തിയിട്ടേ ഉള്ളു മോഹൻലാൽ തന്നെയാണോ പാടുന്നത് എന്ന് പലപ്പോഴും തോന്നി പോകുന്ന ഒരു കാര്യമാണ്,അത്രക്ക് പെർഫെക്ഷൻ ആണ്..എല്ലാ ഗാനവും പ്രേക്ഷകർ ഏറെ സ്വീകരിച്ച ഗാനങ്ങൾ തന്നെയാണ്, ചിരിയുടെ ഹാസ്യത്തിന്റെ കൊടുമുടിയിൽ നിന്നും നേരെ സെന്റിമെൻസിലേക്ക് കൂട്ടികൊണ്ട് പോകുവാൻ പ്രിയദർശൻ എന്ന സംവിധായകന് മാത്രമേ കഴിയു എന്ന് പറയാതിരിക്കാൻ കഴിയില്ല.. ഹിറ്റായത് കോമഡി ഡയലോഗുകൾ മാത്രമല്ല സെന്റിമെന്റ ഡയലോഗുകളും ഉണ്ട്, ഏതൊരു മലയാളി പ്രേക്ഷകനും ഇന്നും പറയുന്ന ഒരു ഡയലോഗ് ഉണ്ട് , വിഷ്ണു എന്ന മോഹൻലാൽ കഥാപാത്രം ജയിൽ സൂപ്രണ്ട് ആയ സോമൻ നോട് പറയുന്ന “‘സർ, ജീവിക്കാൻ ഇപ്പൊ ഒരു മോഹം തോന്നുന്നു, അത് കൊണ്ട് ചോദിക്കുകയാ, എന്നെ കൊല്ലാതിരിക്കാൻ പറ്റൊ'” വളരെ തരംഗം സൃഷ്ടിച്ച ഡയലോഗാണ്..32 വർഷങ്ങൾക്കിപ്പുറവും തലയെടുപ്പോടു കൂടെ തന്നെ “ചിത്രം ” നിലനിൽക്കാനുള്ള കാരണം പ്രിയദർശൻ എന്ന സംവിധായകനും മോഹൻലാൽ എന്ന നടനും തന്നെയാണ്.. ജില്ലാ സിനിമയിലെ പാട്ട് പോലെ ‘ശിവനും ശക്തിയും ചേർന്നാൽ മാസ്സ് ഡാ ‘ .. പ്രിയദർശനും മോഹൻലാലും ഒന്നിച്ചപ്പോൾ എല്ലാം തന്നെ ഹിറ്റ് ചിത്രങ്ങൾ തന്നെയാണ് ലഭിച്ചിട്ടുള്ളതും