മലയാളസിനിമാ രംഗത്തിലെ ചില പ്രമുഖർ താരസംഘടനയായ അമ്മയുടെ ഒട്ടുമിക്ക യോഗങ്ങളില്‍ നിന്ന് മിക്ക സമയങ്ങളിലും അങ്ങനെ വിട്ടു നില്‍ക്കാറുണ്ട്. പ്രേഷകരുടെ പ്രിയ താരങ്ങളായ സുരേഷ് ഗോപി, ശ്രീനിവാസന്‍ തുടങ്ങിയ താരങ്ങളുടെ അസാന്നിധ്യം മിക്കവാറും അമ്മയുടെ യോഗങ്ങളില്‍ ഉണ്ടാകാറുണ്ട്. അതെ പോലെ മലയാളികൾക്ക് എന്നും പ്രിയങ്കരിയായ നടിയാണ് കവിയൂർ പൊന്നമ്മ. സിനിമയും അതെ പോലെ ജീവിതവുമായി വളരെ ബന്ധപ്പെടുത്തിക്കാണുന്ന പ്രേക്ഷകർക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നൽകി ഊട്ടിയുറക്കിയതും കവിയൂർ പൊന്നമ്മയാണ്. ഇപ്പോളിതാ കവിയൂര്‍ പൊന്നമ്മ അമ്മയുടെ യോഗങ്ങള്‍ തനിക്ക് മാറ്റി നിര്‍ത്താന്‍ കഴിയുന്നതല്ലെന്നും ആരോഗ്യവും സൗകര്യവും ബുദ്ധിമുട്ട് ആയില്ലേല്‍ എപ്പോഴും അമ്മയിലെ സാന്നിധ്യമാകാറുണ്ടെന്നും പങ്കുവയ്ക്കുകയാണ്. താന്‍ എന്ത് കൊണ്ടാണ് അമ്മയുടെ യോഗങ്ങളില്‍ സ്ഥിരമായി പോകുന്നതെന്നും കവിയൂര്‍ പൊന്നമ്മ തുറന്നു പറയുന്നു.
കവിയൂര്‍ പൊന്നമ്മയുടെ വാക്കുകളിലേക്ക്…….
‘കഴിവതും ‘അമ്മ’യുടെ എല്ലാ യോഗങ്ങളിലും ഞാന്‍ പോകാറുണ്ട്. അതിനു കാരണം എനിക്ക് എല്ലാവരെയും കാണണം, ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കണം, അതൊക്കെ വലിയ ഇഷ്ടമാണ്. ഒരുപാട് പേരോട് സംസാരിക്കാം. ഒരു വലിയ സിനിമയുടെ ലൊക്കേഷനില്‍ പോലും അത്രയും താരങ്ങള്‍ ഉണ്ടാകിലല്ലോ. എല്ലാവരും ഒന്നിക്കുന്ന ഒരേയൊരു വേദി ‘അമ്മ’ അസോസിയേഷന്‍റെ പരിപാടിയാണല്ലോ.അവിടെ പോയി എല്ലാവരെയും കാണുക എന്ന് പറയുന്നത് ഇഷ്ടമുള്ള കാര്യമാണ്. അവിടെയുള്ള എല്ലാവരുമായും നല്ല ബന്ധമാണ്. എല്ലാവരും എന്റെ മക്കളാണ്’. കവിയൂര്‍ പൊന്നമ്മ പറയുന്നു.