പ്രേക്ഷകരുടെ പ്രിയ താരമായ ഹരീശ്രീ അശോകന്റെ മകനും യുവതാരവുമായ അർജ്ജുൻ അശോകൻ അച്ഛനായി. താരം തന്നെയാണ് അച്ഛനായ വിവരം അർജുൻ തന്നെയാണ് അറിയിച്ചത്. തങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷവുമായി ഒരു മാലാഖ കുഞ്ഞെത്തിയെന്നാണ് താരം കുറിച്ചത്. ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, സനുഷ സന്തോഷ്, സംയുക്ത മേനോന്‍ തുടങ്ങി നിരവധി താരങ്ങളാണ് അര്‍ജുനും നിഖിതയ്ക്കും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.സൗബിൻ ഷഹീർ സംവിധാനം ചെയ്‌ത പറവയിലൂടെയാണ് അർജ്ജുൻ അശോകൻ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്,ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധേയമായ വേഷവും മികവുറ്റ പ്രകടനവും കൊണ്ട് താരം പ്രേക്ഷക മനസ്സിൽ ഇടം നേടി, തുടർന്ന് ‘ബിടെക്ക്’, ‘വരത്തൻ’,‘മന്ദാരം, ഉണ്ട തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു..
എട്ടു വർഷത്തെ പ്രണയത്തിന് ഒടുവിലാണ് അർജ്ജുൻ വിവാഹിതനാകുന്നത് ,2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അർജുന്റെ വിവാഹം.