മലയാള സിനിമയ്ക്ക് അഭിമാന മുഹൂർത്തം.. ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തു.അക്കാദമി അവാർഡ്സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്.2011 ന് ശേഷം ഓസ്കാർ നോമിനേഷന് പോകുന്ന ചിത്രം കൂടിയാണിത്.. ആദ്യമായി മലയാളത്തിൽ നിന്നും ഓസ്കർ നോമിനേഷന് പോയിട്ടുള്ള ചിത്രം ഗുരുവാണ്,രാജീവ് അഞ്ചൽ സംവിധാനം നിർവഹിച്ച് മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് ഗുരു. ഗുരുവിന് ശേഷം നോമിനേഷൻ ലഭിച്ച ചിത്രം സലിം കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന് അബു,2011 ൽ ആയിരുന്നു ആദാമിന്റെ മകൻ അബുവിന് നോമിനേഷൻ ലഭിച്ചത്27 ചിത്രങ്ങളില്‍ നിന്നാണ് ജല്ലിക്കട്ട് തിരഞ്ഞെടുത്തിരിക്കുന്നത്. ലിജോയുടെ സംവിധാന മികവിനെയും പ്രൊഡക്ഷന്‍ ക്വാളിറ്റിയെയും ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യ ജൂറി ബോര്‍ഡ് പ്രശംസിച്ചു.2019-ല്‍ പുറത്തിറങ്ങിയ ജെല്ലിക്കെട്ട് ഏറെ പ്രേക്ഷക ശ്രദ്ധയും നിരൂപണ പ്രശസകളും നേടിയ ചിത്രമാണ്. നിരവധി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ച ചിത്രമാണ് ജല്ലിക്കെട്ട്. മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്കാരവും ലിജോ ജോസ് പെല്ലിശേരിക്ക് ലഭിച്ചിരുന്നു.അറക്കാനായി കൊണ്ട് വരുന്ന പോത്ത് കയറ് പൊട്ടിച്ചോടുന്നതും പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് ജല്ലിക്കട്ട് പറഞ്ഞത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്, ശാന്തി ബാലചന്ദ്രന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.മികച്ച പ്രതികരമായിരുന്നു ചിത്രത്തിന് ലഭിച്ചത്.ഗള്ളി ബോയ് ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഓസ്കാര്‍ പുരസ്ക്കാരത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ചിത്രം. എന്നാല്‍ ഇത് നോമിനേഷനുകളില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടില്ല.2021 ഏപ്രിൽ 25-ന് ലോസ് ആഞ്ജലീസിലാണ് 93-ാമത് അക്കാദമി പുരസ്കാര ചടങ്ങ് നടക്കുക.
You May Also Like
Film Aspects
ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...
Film Aspects
കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...
Latest News
സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...
Film Aspects
മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ, മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...