ടെലിവിഷൻ മേഖലയിൽ ഉള്ള താരങ്ങളിൽ പ്രേക്ഷകർ ഏറെ ക്യൂട്ട് എന്ന് വിശേഷിപ്പിച്ച ഒരു നടിയാണ് പാർവതി കൃഷ്ണൻ. മോഡലും അവതാരകയും ആയി തിളങ്ങിയ പാർവതി അടുത്തിടെയാണ് അമ്മ ആയത്. അമ്മയാകാൻ തയ്യാറെടുക്കുന്നതിനു മുൻപ് വരെ ടെലിവിഷൻ സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സജീവമായിരുന്നു. അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത പാർവതി തന്നെയാണ് ആരാധകർക്കായി പങ്ക് വച്ചത്. 9ാം മാസം ഗര്‍ഭിണിയാണ് ഇപ്പോള്‍. വൈകാതെ തന്നെ ഞങ്ങള്‍ മൂന്നാവും,എന്ന് പറഞ്ഞുകൊണ്ടേയിരുന്നു ഭർത്താവ് ബാലഗോപാലിന്റെ ഒപ്പമുള്ള ചിത്രം പാർവതി പങ്ക് വച്ചത്.
ശേഷം നിറവയറിൽ ഉള്ള ഡാൻസിന്റെ വീഡിയോകൾ പലപ്പോഴായി പാർവതി പങ്ക് വച്ചിട്ടുണ്ട്. വിമർശനങ്ങൾക്ക് അതെ ഭാഷയിൽ തന്നെ മറുപടിയും പറഞ്ഞു.ഇപ്പോൾ തന്റെ മകന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് താരം. ഒരു ചെറിയ വീഡിയോ ആയിട്ടാണ് പാർവതി ചിത്രങ്ങൾ പുറത്ത് വിട്ടത്, കണ്ണപ്പനെന്നാണ് മകനെ വിളിക്കുന്നതെന്നും ആള് പൊളിയാണെന്നും നേരത്തെ പാര്‍വതി പറഞ്ഞിരുന്നു. ആദ്യമായി കുഞ്ഞിനെ കണ്ട നിമിഷത്തെ അനുഭവം പറഞ്ഞറിയിക്കാനാവുന്നതല്ല.
പെണ്കുട്ടിയായിരിക്കുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ആരോഗ്യവാനായ കുഞ്ഞായിരിക്കണേയെന്നായിരുന്നു താനാഗ്രഹിച്ചത്. നോര്‍മല്‍ ഡെലിവറിയായതില് സന്തോഷം തോന്നിയിരുന്നു. കുഞ്ഞിന്റെ കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും നേരത്തെ പാര്‍വതി വ്യക്തമാക്കിയിരുന്നു. ബബ്ലി ആയിരിക്കുന്ന തന്നെ കാണുമ്പോഴാണ് സ്വയം ഇഷ്ടം തോന്നുന്നതെന്നും നടി വ്യക്തമാക്കിയിരുന്നു.സംഗീത സംവിധായകനും ഗായകനുമായ ബാലഗോപാലായിരുന്നു പാര്‍വതിയെ വിവാഹം ചെയ്തത്.